Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ണൂ​ർ ക​ല​ങ്ങു​ന്നു; ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ പൊ​ലീസ്

text_fields
bookmark_border
ക​ണ്ണൂ​ർ ക​ല​ങ്ങു​ന്നു; ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ പൊ​ലീസ്
cancel

ക​ണ്ണൂ​ർ: നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും രാ​ഷ്‌​ട്രീ​യ​ച്ചൂ​ടി​ലും അ​ക്ര​മ​ത്തി​ലും ക​ണ്ണൂ​ർ ക​ല​ങ്ങു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് - ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ നേ​ർ​ക്കു​നേ​ർ വെ​ല്ലു​വി​ളി​യോ​ടെ​യാ​ണ് നി​ല​വി​ൽ ക​ണ്ണൂ​രി​ൽ സം​ഘ​ർ​ഷ​ത്തി​നിറ​ങ്ങി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ മ​ന്ത്രി ഒ.​ജെ ജ​നീ​ഷി​നെ വ്യാ​ഴാ​ഴ്ച ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലു​മ​ട​ക്കം ത​ട​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​യ സം​ഘ​ർ​ഷം ത​ല​പൊ​ക്കു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നു​ള്ള നീ​ക്കം പൊ​ലീ​സും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച മ​ന്ത്രി​യെ ത​ട​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ണ്ണൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ കൊ​ടി ക​ത്തി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വും ന​ട​ന്നു. തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ​ര​സ്പ​രം ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്ക​ലും ഏ​റ്റു​മു​ട്ട​ലും ന​ട​ന്നു. ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ള​ത്ത് ഡി.​വൈ.​എ​ഫ്.​ഐ - യൂ​ത്ത് കോ​ൺ​ഗ്ര​സ് ഏ​റ്റു​മു​ട്ട​ലി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​ക്കും ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി​യി​ൽ ക​ണ്ണൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു.

ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ സി.​പി.​എം അ​ക്ര​മ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി​യെ അ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. മ​ന്ത്രി​യാ​യി​രി​ക്കെ വീ​ണാ ജോ​ർ​ജി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ക്ര​മി​ച്ചു​വെ​ന്ന പ്ര​ച​ര​ണ​വും കേ​സും ഇ​വി​ടെ ഉ​ണ്ടാ​യെ​ങ്കി​ലും അ​ത് വ്യാ​ജ കേ​സാ​യി മാ​റു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പി​ന്നാ​ലെ വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ പൊ​ലീ​സ് സം​ഘ​ത്തെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

മു​ൻ​കാ​ല​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ മ​ന്ത്രി​മാ​ർ​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടാ​റു​ണ്ട്. വ്യാ​ഴാ​ഴ്ച​യും അ​തു​ണ്ടാ​യി. തു​ട​ർ​ന്ന് അ​ത് അ​ക്ര​മ​ത്തി​ന് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ള​ത്ത് കോ​ൺ​ഗ്ര​സ് കൊ​ടി​യി​ൽ പെ​യി​ന്‍റ​ടി​ച്ച് ഡി. ​വൈ എ​ഫ്.​ഐ​യെ​ന്ന് എ​ഴു​തി​യ​ത് യു​ത്ത് കോ​ൺ​ഗ്ര​സ് ചോ​ദ്യം ചെ​യ്ത​താ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൊ​ടി പ​റി​ക്ക​ലും ബോ​ർ​ഡ് ന​ശി​പ്പി​ക്ക​ലും ഭീ​ഷ​ണി​യും വെ​ള​ളി​യാ​ഴ്ച​യും തു​ട​ർ​ന്നു. സം​ഭ​വ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഡി.​വൈ.​എ​ഫ്.​ഐ - യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൈ​യ്യാ​ങ്ക​ളി​യും വെ​ല്ലു​വി​ളി​യും ന​ട​ന്നു. വെ​ല്ലു​വി​ളി​ക്കി​ടെ പി​ടി​വ​ലി​യും ക​ല്ലേ​റും ന​ട​ന്നു. ഭ​ര​ണ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ന് ഒ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും അ​ക്ര​മ​മു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​ണ് പൊ​ലീ​സ് ഒ​രു​ങ്ങു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ പ​രി​പാ​ടി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ​യി​റ​ക്കു​വാ​നും തീ​രു​മാ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur unrest; Police tighten security after clashes
Next Story