Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല അത്​ലറ്റിക്​ മീറ്റ്​: ഫിസിക്കൽ എജുക്കേഷനും ബ്രണ്ണനും ജേതാക്കൾ

text_fields
bookmark_border
കണ്ണൂർ സർവകലാശാല അത്​ലറ്റിക്​ മീറ്റ്​: ഫിസിക്കൽ എജുക്കേഷനും ബ്രണ്ണനും ജേതാക്കൾ
cancel
camera_alt

മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ന​ട​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ പു​രു​ഷ​വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​രാ​യ സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീം

മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 25ാമ​ത് അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും ത​ല​ശ്ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് വ​നി​ത വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ളാ​യി.പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 76 പോ​യ​ൻ​റു​ക​ളു​മാ​യാ​ണ് സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ജേ​താ​ക്ക​ളാ​യ​ത്. 26 പോ​യ​ൻ​റ്​ നേ​ടി കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും 25 പോ​യ​ൻ​റ്​ നേ​ടി പീ​പ്​​ൾ​സ് മു​ന്നാ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബ്ര​ണ്ണ​ൻ കോ​ള​ജ് 56 പോ​യ​ൻ​റു​മാ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. 40 പോ​യ​ൻ​റ്​ നേ​ടി സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 34 പോ​യ​ൻ​റു​ക​ളു​മാ​യി മാ​ടാ​യി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​പി. ഷി​ജു​വും സി​ൻ​ഡി​ക്കേ​റ്റ് മെം​ബ​ർ എം.​സി. രാ​ജു​വും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കി. ഡോ. ​കെ.​പി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. അ​നൂ​പ്, ടി.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​വ​ർ വി​ജ​യി​ക​ൾ

വ​നി​ത വി​ഭാ​ഗം -200 മീ​റ്റ​ർ 1. അ​നു ജോ​സ​ഫ് (ഗ​വ. കോ​ള​ജ് ബ്ര​ണ്ണ​ൻ), 2. ദൃ​ശ്യ (ഗ​വ. കോ​ള​ജ് കാ​സ​ർ​കോ​ട്). 800 മീ​റ്റ​ർ -1. അ​ഭി​രാ​മി (എ​സ്.​പി.​ഇ.​എ​സ്.​എ​സ്), 2. കാ​വ്യ (എ​സ്.​പി.​ഇ.​എ​സ്.​എ​സ്), 10,000 മീ​റ്റ​ർ -1. സ്നേ​ഹ (പി.​കെ.​ഇ സാ​ഹി​ബ്), 2. കെ.​കെ. അ​യ​ന (എം.​ജി ഇ​രി​ട്ടി). 400 മീ​റ്റ​ർ ഹ​ഡി​ൽ​സ് -1. ആ​ര്യ ഷാ​ജി (എ​സ് പി.​ഇ.​എ​സ്.​എ​സ്), 2. ടി. ​അ​നി​ല (പീ​പ്​​ൾ​സ് മു​ന്നാ​ട്). ട്രി​പ്​​ൾ ജം​പ്​ -1. ആ​ഷ ഷാ​ജി (ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്), 2. ജെ​റീ​ന ജോ​ൺ (എ​സ്.​എ​ൻ ക​ണ്ണൂ​ർ). പോ​ൾ​വാ​ള്‍ട്ട് -1. ക്രി​സ്​​റ്റി ജോ​യ് (ഡോ​ണ്‍ ബോ​സ്കോ), 2. അ​ര്‍ഷ ബാ​ല​ൻ (മാ​ടാ​യി). ഡി​സ്ക​സ് ത്രോ -1. ​തൗ​ഫീ​റ (കാ​ഞ്ഞ​ങ്ങാ​ട്), 2. പി.​എ. ര​ഞ്​​ജു(​സി.​എ.​എ​സ് മാ​ടാ​യി). ഹാ​മ​ർ ത്രോ 1. ​ര​ഞ്ജു (പി.​എ.​സി.​എ.​എ​സ് മാ​ടാ​യി), 2. എ​സ്. റ​സീ​ന (സി.​ബി.​സി ത​ല​ശ്ശേ​രി). പു​രു​ഷ വി​ഭാ​ഗം: 200 മീ​റ്റ​ർ -1. പി. ​അ​ജ്നാ​സ് (എ​സ്.​എ​ൻ ക​ണ്ണൂ​ർ), 2. ബി​പി​ൻ കു​മാ​ർ (എ​സ്.​പി.​ഇ എ​സ്.​എ​സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur University Athletic Meet
News Summary - Kannur University Athletic Meet: Winners of Physical Education and Brennan
Next Story