Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ടു മൂന്നാർ...

കണ്ണൂർ ടു മൂന്നാർ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര തുടങ്ങി

text_fields
bookmark_border
കണ്ണൂർ ടു മൂന്നാർ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര തുടങ്ങി
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ആ​രം​ഭി​ച്ച ക​ണ്ണൂ​ർ-​മൂ​ന്നാ​ർ ഉ​ല്ലാ​സ​യാ​ത്ര​യു​ടെ ആ​ദ്യ ബ​സ് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നു

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ണൂ​ർ യൂ​നി​റ്റി​ലെ ബ​ജ​റ്റ​ഡ് ടൂ​റി​സം സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. ദി​വ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​ടു​ക്കി ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​ല്ലാ​സ​യാ​ത്ര സാ​ധ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മൂ​ന്നാ​റി​ലെ തേ​യി​ല ഫാ​ക്ട​റി, ടീ ​മ്യൂ​സി​യം, ടോ​പ് സ്റ്റേ​ഷ​ൻ, കു​ണ്ട​ള ത​ടാ​കം, ഇ​ക്കോ പോ​യ​ന്‍റ്, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ട്, ഫ്ല​വ​ർ ഗാ​ർ​ഡ​ൻ എ​ന്നി​വ യാ​ത്ര​യി​ലൂ​ടെ കാ​ണാ​നാ​കും. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. മൂ​ന്നാ​റി​ൽ എ.​സി സ്ലീ​പ്പ​ർ ബ​സി​ൽ താ​മ​സ​വും കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തും ഉ​ൾ​പ്പെ​ടെ 1850 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഭ​ക്ഷ​ണ ചെ​ല​വും എ​ൻ​ട്രി ഫീ​സും യാ​ത്ര​ക്കാ​ർ വ​ഹി​ക്ക​ണം. ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ ചെ​റു​സം​ഘ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ മൂ​ന്നാ​ർ ക​ണ്ട് മ​ട​ങ്ങാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ 9496131288, 8089463675 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ വാ​ട്​​സ്​​ആ​പ്​ വ​ഴി​യും ബു​ക്ക് ചെ​യ്യാം. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്ന് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ചെ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തും.

ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യ് കു​ര്യ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ക​ൺ​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് സ​ദാ​ന​ന്ദ​ൻ, ജ​ന​റ​ൽ ക​ൺ​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി വ​ർ​ഗീ​സ്, കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ എം. ​പ്ര​കാ​ശ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCMunnar
News Summary - Kannur to Munnar KSRTC tour started
Next Story