Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരി മുതൽ കൂത്തുപറമ്പ് വരെ ദൗത്യങ്ങൾ; കണ്ണൂർ പൊലീസിന്റെ വിശ്വസ്തനായ ‘ചേതക്ക്’ ഇനി ഓർമ, വിടനൽകി സേന

text_fields
bookmark_border
10 വർഷത്തിലധികം സേവനം
തലശ്ശേരി മുതൽ കൂത്തുപറമ്പ് വരെ ദൗത്യങ്ങൾ; കണ്ണൂർ പൊലീസിന്റെ വിശ്വസ്തനായ ‘ചേതക്ക്’ ഇനി ഓർമ, വിടനൽകി സേന
cancel

കണ്ണൂർ: ജില്ലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മിടുക്കനായ ചേതക്ക് ഇനിയില്ല. സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടക വസ്തു പരിശോധനാ വിഭാഗം അംഗമായിരുന്ന ചേതക്കാണ് വിടവാങ്ങിയത്. കിഡ്നി സംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് ജില്ല മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച ചേതക്കിന് അന്ത്യം സംഭവിച്ചത്. 10 വർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ ചേതക്കിന് സേനയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രയേകി. മധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാദമി തെക്കൻപൂർനിന്ന് പരിശീലനം പൂർത്തിയാക്കിയ ചേതക്ക്, 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിൽ സേവനം ആരംഭിച്ചത്. സർവിസ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ആറുമാസത്തെ സേവന കാലാവധി നീട്ടിനൽകിയിരുന്നെങ്കിലും, ഇതിനിടയിൽ അസുഖം പിടിപെടുകയായിരുന്നു. ജില്ലയിൽ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി സുപ്രധാന സ്ഫോടക വസ്തു പരിശോധനകളിൽ ചേതക്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ, ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും സുരക്ഷാ പരിശോധനകൾക്കായി നിയോഗിക്കപ്പെട്ടിരുന്നു.

സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. സരീഷ്, എം.വി. രതീഷ് എന്നിവരായിരുന്നു ചേതക്കിന്റെ ഹാൻഡ് ലർമാർ. ചേതക്കിന്റെ വേർപാടിൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. കണ്ണൂർ സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ വി.വി. മനോജ് , കെ.എ.പി നാലാം ദളം അസി. കമാൻഡന്റ് എ. രാജീവൻ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു റിസർവ് ഇൻസ്പെക്ടർ പി.ആർ. ബിജു, കണ്ണൂർ സിറ്റി ഡോഗ് സ്ക്വാഡ് എസ്.ഐ ജയ്സൺ ജോർജ്, കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡ് എസ്.ഐ പി.വി. ബാബുരാജ്, കാസർകോട് ഡോഗ് സ്ക്വാഡ് എസ്.സി.പി.ഒ കെ. ഷീബു തുടങ്ങിയ ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരം അർപ്പിച്ചു. പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tribute Paid To K9 Chetak
Next Story