കണ്ണൂർ ഫാർമസി കവർച്ച; പ്രതികൾ അറസ്റ്റിൽ
text_fieldsഅഭിലാഷ്, ശ്യാമുല് റോയ്
കണ്ണൂർ: തെക്കിയിലെ കണ്ണൂർ ഫാർമസിയിൽ കവർച്ച നടത്തിയ മോഷ്ടാക്കൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ കൊല്ലം കോട്ടാത്തല സ്വദേശി അഭിലാഷ് എന്ന രാജേഷ്, കൊൽക്കത്ത സ്വദേശി ശ്യാമുല് റോയ് എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയിലടക്കം വിവിധ മോഷണകേസുകളിൽ പ്രതികളായ ഇരുവരും കഴിഞ്ഞ മാസമാണ് ഫാര്മസിയില്നിന്ന് 29,000 രൂപയും ഫോണും കവര്ന്നത്. ടൗണ് ഇന്സ്പെക്ടര് കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തില് എസ്.ഐ വി.വി. രാഗേഷാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

