പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് നിലച്ചു
text_fieldsപയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് നിലച്ചു. ജല ട്രീറ്റ്മെൻറ് പ്ലാൻറിെൻറ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നിത്യേന 100 രോഗികള്‍ വരെ ഡയാലിസിസിന് എത്തുന്ന ഇവിടെ വ്യാഴാഴ്ച രാവിലെ മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കാലപ്പഴക്കംകൊണ്ട് ഇടക്കിടെ പണിമുടക്കുന്ന പ്ലാൻറ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 24 മണിക്കൂറും നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂനിറ്റിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും രോഗികള്‍ എത്തിച്ചേരുന്നുണ്ട്. പ്ലാൻറ് അറ്റകുറ്റപ്പണിക്ക് കൊച്ചിയില്‍നിന്ന് വിദഗ്ധർ വരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ച മുതല്‍തന്നെ ജില്ലയുടെ പല ഭാഗത്തുനിന്നും ഡയാലിസിസ് ചെയ്യുന്നതിനായി ആശുപത്രിയിലെത്തിയവര്‍, പ്ലാൻറ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഡയാലിസിസ് ഇല്ലെന്നറിഞ്ഞതോടെ പരിഭ്രാന്തരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

