Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ണൂ​ർ മ​ഖ്ന​ ഇനി മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ

text_fields
bookmark_border
ക​ണ്ണൂ​ർ മ​ഖ്ന​ ഇനി മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ
cancel
camera_alt

ഭീ​തി പ​ട​ർ​ത്തി​യ ‘ക​ണ്ണൂ​ർ മ​ഖ്‌​ന’​യെ മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​പ്പോ​ൾ

കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ​യും വ​ർ​ഷ​ങ്ങ​ളാ​യി ഭീ​തി​യി​ലാ​ഴ്ത്തി​യ ‘ക​ണ്ണൂ​ർ മ​ഖ്‌​ന’ (കെ.​എം.-1) എ​ന്ന മോ​ഴ​യാ​ന​യെ വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ആ​റ​ള​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

ര​ണ്ടു​ദി​വ​സം നീ​ണ്ട ക​ഠി​ന​മാ​യ തീ​വ്ര​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വ​നം​വ​കു​പ്പ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 7,500 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള ഫാ​മി​നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ഈ ​ആ​ന വ​ലി​യ ഭീ​ഷ​ണി​യാ​യി​രു​ന്നു. എ​ട്ട് വ​ർ​ഷം മു​മ്പ് ഇ​വി​ടെ​നി​ന്ന് ‘ചു​ള്ളി​ക്കൊ​മ്പ​ൻ’ എ​ന്ന കാ​ട്ടാ​ന​യെ പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം ന​ട​ക്കു​ന്ന വ​ലി​യൊ​രു ദൗ​ത്യ​മാ​ണി​ത്.

വി​ക്രം, ഭ​ര​ത​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നീ കു​ങ്കി​യാ​ന​ക​ൾ ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി, കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​റി​യി​ൽ ക​യ​റ്റി​യ ആ​ന​യെ ഉ​ന്ന​ത വ​ന​പാ​ല​ക സം​ഘ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മു​ത്ത​ങ്ങ​യി​ലെ പ്ര​ത്യേ​ക ആ​ന​ക്കൊ​ട്ടി​ലി​ൽ എ​ത്തി​ച്ചു. ​ മു​ത്ത​ങ്ങ​യി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല​യും പെ​രു​മാ​റ്റ​വും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് വ​യ​നാ​ട​ൻ വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ടാ​നാ​ണ് വ​നം​വ​കു​പ്പി​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Makhna Relocated to Elephant Shelter in Muthanga
Next Story