റൂഡ്സെറ്റി വനിതാ സംരംഭകരെ അനുമോദിച്ചു
text_fieldsതളിപ്പറമ്പ് കാഞ്ഞിരങ്ങാട് റൂഡ്സെറ്റിയിൽ വനിതാദിനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥികളായ വനിതാ സംരംഭകരെ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷീബ ആദരിക്കുന്നു
തളിപ്പറമ്പ്: സൗജന്യ സംരംഭക, തൊഴിൽ പരിശീലന കേന്ദ്രമായ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റൂഡ്സെറ്റിയിൽ വനിതാദിനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥികളായ വനിത സംരംഭകരെ ആദരിച്ചു. റൂഡ്സെറ്റിയുടെയും പൂർവ വിദ്യാർഥി സംഘടനയായ ആർട്ടെയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഉദ്ഘാടനം ചെയ്തു.
പ്രസന്ന ഉണ്ണികൃഷ്ണൻ, മിനി ഗോപിനാഥ്, ശോഭന, സജിത ബാബു എന്നീ സംരംഭകരെയാണ് ആദരിച്ചത്. വനിതാദിന സംവാദത്തിൽ സംരംഭകയും അധ്യാപികയും ട്രെയിനറുമായ സ്മിത മുഖ്യ പ്രഭാഷണം നടത്തി. ആർട്ടെ പ്രസിഡന്റ് ഷബാന മഹ്മൂദ് അദ്ധ്യക്ഷത വഹിച്ചു. റൂഡ്സെറ്റി കണ്ണൂർ ഡയറക്ടർ കെ.പി. അരുൺ, സംരഭകരായ നിസാർ, ഫിയാസ്, ലൈജേഷ്, റൂഡ്സെറ്റി ഫാക്കൽറ്റി റോഷ്നി ഹരീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രുതി അജിത്ത് സ്വാഗതവും കോർഡിനേറ്റർ ബാബു വി.സി.എൻ നന്ദിയും പാറഞ്ഞു.