Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂജെൻ മയക്കുമരുന്ന്...

ന്യൂജെൻ മയക്കുമരുന്ന് ഹബ്ബായി കണ്ണൂർ; കണ്ണികൾ ഇനിയും പുറത്ത്

text_fields
bookmark_border
ന്യൂജെൻ മയക്കുമരുന്ന് ഹബ്ബായി കണ്ണൂർ; കണ്ണികൾ ഇനിയും പുറത്ത്
cancel

ക​ണ്ണൂ​ർ: ക​ള്ളി​നെ​യും ക​ഞ്ചാ​വി​നെ​യും പി​റ​കി​ലാ​ക്കി പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഹ​ബ്ബാ​യി ക​ണ്ണൂ​ർ. ജി​ല്ല​യി​ലേ​ക്ക് അ​തി​മാ​ര​ക രാ​സ ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​വ​രും വി​ത​ര​ണ​ക്കാ​രും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ ​ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി തെ​ക്കി​ബ​സാ​ർ സ്വ​ദേ​ശി നി​സാം അ​ബ്ദു​ൽ ഗ​ഫൂ​ർ സം​സ്ഥാ​ന​ത്ത് മ​ല​ബാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ പ​റ​ഞ്ഞു.

ര​ണ്ടു കി​ലോ​യോ​ളം എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി തോ​ട്ട​ൻ​റ​വി​ട ഹൗ​സി​ൽ അ​ഫ്സ​ൽ (33), ഭാ​ര്യ ബ​ൾ​കീ​സ് ച​രി​യ (31) എ​ന്നി​വ​രെ ക​ണ്ണൂ​രി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ കു​റി​ച്ച് പു​റം​ലോ​ക​മ​റി​യു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കി​ലോ​ക്ക​ണ​ക്കി​ന് തൂ​ക്ക​മു​ള്ള രാ​സ​ല​ഹ​രി മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ക​ട​ത്താ​നും കൂ​ടു​ത​ൽ​പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​മു​ള്ള നി​ര​വ​ധി​പേ​ർ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​മാ​യു​ണ്ട്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കി​ലോ​ക്ക​ണ​ക്കി​ന് ല​ഹ​രി​മ​രു​ന്ന് നി​സാം വ​ഴി വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച​താ​യാ​ണ് വി​വ​രം. ക​ണ്ണൂ​ർ സി​റ്റി, മ​ര​ക്കാ​ർ​ക​ണ്ടി, എ​ട​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത് ഇ​വ​രു​ടെ സം​ഘ​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി അ​ള​ന്നു തൂ​ക്കി വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന പ​ട​ന്ന​പ്പാ​ലം പാ​സ്പോ​ർ​ട്ട് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നി​ങ് സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ളും മോ​ളി ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. ​

ബ​ൾ​ക്കീ​സി​​ന്‍റെ​യും നി​സാ​മി​​ന്‍റെ​യും ബ​ന്ധു ക​ണ്ണൂ​ർ ത​യ്യി​ല്‍ മ​ര​ക്കാ​ര്‍ക​ണ്ടി ക​രീ​ല​ക​ത്ത് ജ​നീ​സി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ട. ഇ​തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് പി​ന്നി​ലെ റാ​ക്ക​റ്റി​നെ കു​റി​ച്ചും ക​ണ്ണി​ക​ളെ​കു​റി​ച്ചും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

ക​ണ്ണി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം

മു​ഖ്യ​പ്ര​തി നി​സാം അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ജ​നീ​സ് അ​ട​ക്ക​മു​ള്ള ക​ണ്ണി​ക​ളെ​ല്ലാം പി​ടി​യി​ലാ​വാ​നു​ണ്ട്. ഇ​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്ന നി​സാം ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ല്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം സം​ബ​ന്ധി​ച്ച വാ​ട്സ്ആ​പ് ചാ​റ്റു​ക​ളും ശ​ബ്ദ​രേ​ഖ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ലി​യ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടാ​കു​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ പ്ര​തി​ക​ളാ​യ കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളും പൊ​ലീ​സി​​ന്‍റെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ൽ വ​ഴി​മു​ട​ക്കി​യ​ത് ചോ​ദ്യം​ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കാ​ൽ അ​റു​ത്തു​മാ​റ്റി​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

പി​ടി​യി​ലാ​യ നി​സാം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​രോ മാ​സ​വും കോ​ടി​ക​ളാ​ണ് ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ന​യി​ച്ച​തും. സം​സ്ഥാ​ന​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് വ​രു​ന്ന​ത് പ്ര​ധാ​ന​മാ​യും ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്നാ​ണ്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ നി​സാം.

വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ൽ വ്യ​വ​സാ​യം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യം​ചെ​യ്യ​ലി​ൽ ത​​ന്‍റെ കൂ​ട്ടാ​ളി​ക​ളെ കു​റി​ച്ച് നി​സാം പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ലൊ​ക്കേ​ഷ​നും ചി​ത്ര​ങ്ങ​ളും ഫോ​ണി​ലെ​ത്തും

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ൽ​പ​ന​യാ​യ​തി​നാ​ൽ പൊ​ലീ​സി​​ന്‍റെ​യും എ​ക്സൈ​സി​​ന്‍റെ​യും ക​ണ്ണു​വെ​ട്ടി​ക്കാ​ൻ സം​ഘ​ത്തി​നാ​യി. പ​ണം ഓ​ൺ​ലൈ​നാ​യി വാ​ങ്ങി​യ​ശേ​ഷം ആ​വ​ശ്യ​മു​ള്ള അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് പൊ​തി​ക​ളി​ലാ​ക്കി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൊ​ണ്ടി​ടു​ന്ന​താ​യി​രു​ന്നു അ​ഫ്സ​ലി​​ന്‍റെ​യും ബ​ൾ​ക്കീ​സി​​ന്‍റെ​യും രീ​തി. ലൊ​ക്കേ​ഷ​നും ചി​ത്ര​ങ്ങ​ളും അ​യ​ച്ചു​കൊ​ടു​ത്ത​ശേ​ഷം ആ​വ​ശ്യ​ക്കാ​രെ​ത്തി പൊ​തി​യെ​ടു​ത്തു​പോ​കും.

നേ​ര​ത്തെ എ​ട​ക്കാ​ട് മാ​ര​ക മ​യ​ക്കു​മ​രു​ന്ന് പൊ​തി​ക​ൾ റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നി​ൽ താ​നാ​ണെ​ന്ന് ബ​ൾ​ക്കീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. അ​ധി​ക​മാ​രും ഉ​പ​യോ​ഗി​ക്കാ​ത്ത സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ പി​ടി​യി​ലാ​യാ​ലും ഫോ​ൺ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​രം ആ​പ്പു​ക​ൾ പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​കി​ല്ല. ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ലീ​സി​​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​സാ​മി​​ന്‍റെ അ​റ​സ്റ്റോ​ടെ ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​​ന്‍റെ പ്ര​ധാ​ന ക​ണ്ണി പൊ​ട്ടി​ക്കാ​നാ​യ ആ​ശ്വാ​സ​ത്തി​ലാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsNew age drug hub
News Summary - Kannur is a new age drug hub
Next Story