കണ്ണൂര്‍ ദസറ ഇന്നുമുതൽ; ‘നൃത്ത ചുവട്’ അരങ്ങേറി
text_fieldsകണ്ണൂർ കോർപറേഷന്റെ കീഴിൽ ഞായറാഴ്ച മുതൽ തുടങ്ങുന്ന കണ്ണൂർ ദസറയുടെ ഭാഗമായി
കണ്ണൂർ നഗരം ദീപാലംകൃതമായപ്പോൾ. കണ്ണൂർ കാൽടെക്സിൽ നിന്നുള്ള ദൃശ്യം
കണ്ണൂര്‍: ദസറയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച സംഗീത ശിൽപം ‘ദസറ നൃത്തച്ചുവട്’ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. കോളജ് ഓഫ് കൊമേഴ്സ് വിദ്യാര്‍ഥികളാണ് പരിപാടി അവതരിപ്പിച്ചത്. കെ.എസ്.ആര്.ടി.സി പരിസരം,
സ്റ്റേറ്റ് ബാങ്കിന് സമീപം, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ മേയർടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഇന്ദിര, ഷാഹിന മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

