Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ ദസറ: നാളെ മുതല്‍ നഗരത്തിൽ ഉത്സവരാവ്, ആഭ്യന്തര മന്ത്രിഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കണ്ണൂര്‍ ദസറ: നാളെ മുതല്‍ നഗരത്തിൽ ഉത്സവരാവ്, ആഭ്യന്തര മന്ത്രിഉദ്ഘാടനം ചെയ്യും
cancel

കണ്ണൂര്‍: 10 നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്. കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറയാണ് നാളെ മുതല്‍ 21വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കുക. വേറിട്ട കാഴ്ചകളും കലകളും നുകരാൻ നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ നഗരമണ്ണിലേക്ക് ഒഴുകിയെത്തും.

വർണവെളിച്ചങ്ങളിൽ കുളിച്ച നഗരത്തിൽ നടക്കുന്ന കലാവിരുന്ന് വേറിട്ട അനുഭവമാക്കിയാവും അവരുടെ മടക്കം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേയർ പി. ഇന്ദിര അധ്യക്ഷതവഹിക്കും.

21ന് മെഗാ ഇവന്റിന് ശേഷം ജവഹര്‍ സ്‌റ്റേഡിയത്തില്‍ മെഗാഡ്രോണ്‍ ഷോ അരങ്ങേറും. സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് മെഗാഡ്രോണ്‍ ഷോ എത്തുന്നത്. കൂടാതെ, നഗരത്തിലെത്തുന്നവര്‍ക്ക് ചുറ്റിക്കറങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ഡബ്ള്‍ ഡെക്കര്‍ ബസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, കെ.എം. ഷാജി, എം.പി മാരായ കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, പി. സന്തോഷ് കുമാര്‍, ഡോ.വി. ശിവദാസന്‍, കൊല്ലം മേയര്‍ എം.കെ. ഹഫീസ്, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, എം.എൽ.എമാരായ അഡ്വ.ടി.ഒ. മോഹനന്‍, കെ.വി. സുമേഷ്, അഡ്വ. സജീവ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.

കലാപരിപാടികളില്‍ ഒന്നാം ദിനം കെ. ഹരിശങ്കറിന്റെ ഗാനമേള, 13ന് ഫെജോ റാപ്പ് ഷോ, 14ന് ത്രിസന്ധ്യ ബാൻഡിന്റെ മ്യൂസിക് ഫ്യൂഷന്‍, 15ന് ബിന്‍സിയും ഇമാമും അവതരിപ്പിക്കുന്ന ഗസല്‍, 16ന് നവ്യാനായര്‍ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി, 17 ന് മസാല കോഫി മ്യൂസിക് ബാൻഡിന്റെ ഗാനമേള, 18ന് വെലിങ്ണ്‍ ഐലൻഡ് മ്യൂസിക് ബാൻഡിന്റെ ഗാനമേള, 19ന് ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഇശല്‍ നൈറ്റ്, 20ന് ഗംഗ ശശിധരന്റെ വയലിന്‍ ഫ്യൂഷന്‍, അഥീന ഫോക്ക് മെഗാഷോ, സമാപന ദിനമായ 21ന് ത്രയമ്പകം അവതരിപ്പിക്കുന്ന ഭജന്‍സ്, തുടര്‍ന്ന് മെഗാ ഡ്രോണ്‍ ഷോ എന്നിവ അരങ്ങേറും.

കൂടാതെ, കോര്‍പറേഷന്‍ പരിധിയിലെ 400ല്‍ പരം പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന 74 കലാപരിപാടികളും എല്ലാ ദിവസവും ദസറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോര്‍പറേഷന്‍ പരിധിയില്‍ വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങള്‍ ദീപാലങ്കാരങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. മികച്ച ദീപാലങ്കാരങ്ങള്‍ക്ക് സോണല്‍ അടിസ്ഥാനത്തിലും കോര്‍പറേഷന്‍ അടിസ്ഥാനത്തിലും സമ്മാനങ്ങള്‍ നല്‍കുമെന്നും മേയര്‍ പി. ഇന്ദിര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, സ്ഥിരംസമിതി ചെയര്‍മാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, പി. ഷമീമ, വി.കെ. മുഹമ്മദലി, അഡ്വ. സോന ജയറാം, ദസറ കോ ഓഡിനേറ്റര്‍ സി. രാജന്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സി. സുനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Dasara Festival Begins
Next Story