കണ്ണൂർ കോടതി സമുച്ചയത്തിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ശിലാസ്ഥാപനം നിർവഹിക്കുന്ന കണ്ണൂർ കോടതി സമുച്ചയത്തിന്റെ മാതൃക
കണ്ണൂർ: കണ്ണൂർ കോടതി സമുച്ചയത്തിന് വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. കുടുംബ കോടതി, ഡിജിറ്റൽ ജില്ല കോടതി, സബ് കോടതി, രണ്ട് മുനിസിഫ് കോടതി, മൂന്ന് മജിസ്ട്രേറ്റ് കോടതി എന്നിവക്ക് ഏഴുനിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ബാർ അസോസിയേഷൻ ഓഫിസ്, ലൈബ്രറി, അഡ്വക്കറ്റ് ക്ലർക്ക് ഓഫിസ് എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടും.
കുടുംബ കോടതിയിൽ ശിശു സൗഹൃദ മുറികളും സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക സൗകര്യവുമുണ്ടാകും. 24.55 കോടി രൂപ ചെലവിൽ നാലുനിലകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാറെടുത്ത കെട്ടിടം 23 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ.എൽ. ബൈജു അറിയിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. സഹദേവൻ, സെക്രട്ടറി ജി.വി. പങ്കജാക്ഷൻ, ബാബുരാജ് കോലാരത്ത്, ഇ.പി. ഹംസക്കുട്ടി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

