ജയിൽ പെട്രോൾ പമ്പ് അടച്ചിടണം; അടിയന്തര പ്രമേയം പാസാക്കി കണ്ണൂർ കോർപറേഷൻ
text_fieldsകണ്ണൂർ: പള്ളിക്കുന്നിലെ ജയ് ജവാൻ റോഡിലെ വീട്ടുകിണറ്റിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെതിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ജയിൽ പെട്രോൾ പമ്പ് അടച്ചിടണമെന്ന് കണ്ണൂർ കോർപറേഷൻ. ഇത് സംബന്ധിച്ച് മുസ്ലിംലീഗ് കൗൺസിലർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം പാസാക്കി.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെലവിൽ കുടിവെള്ള വിതരണവും കിണർ ശൂചീകരണവുമാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ റിജിൽ മാക്കുറ്റി, വി.കെ. പ്രകാശിനി, പി. മഹേഷ് എന്നീ കൗൺസിലർമാർ പിന്തുണച്ചു. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം മനസിലാക്കി സർക്കാർ വിഷയം കൈകാര്യം ചെയ്യണമെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

