Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്​ ഇന്ന്​

text_fields
bookmark_border
  • അത്്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫിലെ പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകും
കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്​ ഇന്ന്​
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ 11ന്​ ​ക​ല​ക്​​ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ല ക​ല​ക്​​ട​ർ ടി.​വി. സു​ഭാ​ഷി​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ​ർ സു​മ ബാ​ല​കൃ​ഷ്​​ണ​നെ​തി​രെ എ​ൽ.​ഡി.​എ​ഫ്​ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യം ഇൗ​മാ​സം 19നും ​പ​രി​ഗ​ണി​ക്കും.  അ​തേ​സ​മ​യം, മു​സ്​​ലിം ലീ​ഗു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം സു​മ ബാ​ല​കൃ​ഷ്​​ണ​ൻ വെ​ള്ളി​യാ​ഴ്​​ച മേ​യ​ർ സ്​​ഥാ​നം രാ​ജി​വെ​ച്ചേ​ക്കും.

എ​ൽ.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പി.​കെ. രാ​ഗേ​ഷ്​ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​യ​ത്.  മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ന്ന കൗ​ൺ​സി​ല​ർ കെ.​പി.​എ. സ​ലീം പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പി.​കെ. രാ​ഗേ​ഷി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​ത്.  

ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ യു.​ഡി.​എ​ഫി​ന്​ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​െ​ട്ട​ന്നു​കാ​ണി​ച്ച്​ എ​ൽ.​ഡി.​എ​ഫ്​ മേ​യ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം ന​ൽ​കി​യ​ത്. 55 കൗ​ൺ​സി​ല​ർ​മാ​രാ​ണ്​ കോ​ർ​പ​റേ​ഷ​നി​ലു​ള്ള​ത്. ഇ​തി​ൽ സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച പി.​കെ. രാ​ഗേ​ഷ്​ എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഡെ​പ്യൂ​ട്ടി മേ​യ​റാ​യ​ത്. രാ​ഗേ​ഷി​​െൻറ പി​ന്തു​ണ​യോ​ടെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​ലെ ഇ.​പി. ല​ത മേ​യ​റാ​യ​ത്.  ഇ​തി​നു പ്ര​ത്യു​പ​കാ​രം എ​ന്ന നി​ല​യി​ലാ​ണ്​ പി.​കെ. രാ​ഗേ​ഷി​നെ ഡെ​പ്യൂ​ട്ടി മേ​യ​റാ​ക്കി​യ​ത്. 

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്​​ച സു​മ ബാ​ല​കൃ​ഷ്​​ണ​ൻ രാ​ജി​വെ​ക്കു​ക​യാ​ണെ​ങ്കി​ൽ മേ​യ​ർ​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ്​ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം അ​സാ​ധു​വാ​കും. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് അനുകൂലമായി വോട്ട് ചെയ്ത മുസ്‌ലീം ലീഗിലെ കെ.പി.എ. സലീം യു.ഡി.എഫില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ട്.

ഇതേതുടര്‍ന്ന് യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്. എല്‍.ഡി.എഫിന് 27 അംഗങ്ങളാണ് നിലവിലുള്ളത്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പി.കെ. രാഗേഷ് തന്നെയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. സി.പി.ഐയിലെ വെള്ളോറ രാജന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്.

മൂന്നുമാസത്തിനു ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അത്്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫിലെ പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകാനാണ് സാധ്യത. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kannur corporation deputy mayor election today
Next Story