Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ബീച്ച് റൺ നാളെ;...

കണ്ണൂർ ബീച്ച് റൺ നാളെ; ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
കണ്ണൂർ ബീച്ച് റൺ നാളെ; ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും
cancel

ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റാ​മ​ത് ക​ണ്ണൂ​ർ ബീ​ച്ച് റ​ൺ ഞാ​യ​റാ​ഴ്ച പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ൽ ന​ട​ക്കും. ആ​രോ​ഗ്യ​വും കാ​യി​ക ക്ഷ​മ​ത​യു​മുള്ള ജ​ന​ത​യാ​ണ് നാ​ടി​ന്റെ സ​മ്പ​ത്ത് എ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് ബീ​ച്ച് റ​ൺ സം​ഘി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ൽ രാ​വി​ലെ ആ​റി​ന് പ​രി​പാ​ടി തു​ട​ങ്ങും. പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ നി​ന്ന് തു​ട​ങ്ങി ക​ട​ൽ​ത്തീ​ര​ത്തി​ലൂ​ടെ നീ​ർ​ക്ക​ട​വ് വ​രെ​യും തി​രി​ച്ചും പ​ത്തു​കി​ലോ മീ​റ്റ​റാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. പ​ത്തു​കി​ലോ മീ​റ്റ​റി​​ലു​ള്ള എ​ലൈ​റ്റ് മ​ത്സ​ര​ത്തി​ൽ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന താ​ര​ത്തി​ന് അ​ര​ല​ക്ഷം സ​മ്മാ​ന​മാ​യി ന​ൽ​കും. അ​മ​ച്വ​ർ, വെ​റ്റ​റ​ൻ​സ്, ഹെ​ൽ​ത്ത് വി​ഭാ​ഗം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക മ​ത്സ​രം ന​ട​ക്കും.

കൂ​ടാ​തെ ചേം​ബ​ർ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ഓ​ട്ട മ​ത്സ​രം ന​ട​ത്തും. ആ​യി​ര​ത്തി​ന് മു​ക​ളി​ൽ പേ​ർ മ​ത്സ​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ പ്രൈ​സ് മ​ണി വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ ഓ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചേം​ബ​ർ പ്ര​സി​ഡ​ന്റ് ടി.​കെ. ര​മേ​ഷ് കു​മാ​ർ, സ​ച്ചി​ൻ കു​ര്യ​ത്ത്, സി. ​അ​നി​ൽ കു​മാ​ർ, എ.​കെ. റ​ഫീ​ഖ്, കെ. ​നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsBeach Run
News Summary - Kannur Beach Run
Next Story