Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ആദ്യം ബ്രേക്ക്​...

'ആദ്യം ബ്രേക്ക്​ ചവിട്ടുന്ന ശബ്​ദം; പിന്നെ ഇടിയുടെ ശബ്​ദവും'

text_fields
bookmark_border
kannur ambulance accident
cancel

ക​ണ്ണൂ​ർ: 'ആ​ദ്യം കേ​ട്ട​ത്​ ബ്രേ​ക്കി​ടു​ന്ന ശ​ബ്​​ദം, പി​ന്നെ ഇ​ടി​യു​ടെ ശ​ബ്​​ദ​വും' മു​ണ്ട​യാ​ട്ട്​ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആം​ബു​ല​ൻ​സ്​ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ സ​മീ​പ​വാ​സി​യാ​യ റ​ഫീ​ക്കി​െൻറ വാ​ക്കു​ക​ളാ​ണി​ത്. ശ​ബ്​​ദം​കേ​ട്ട്​ ഒാ​ടി​വ​ന്ന​പ്പോ​ഴാ​ണ്​ ആം​ബു​ല​ൻ​സ്​ മ​ര​ത്തി​ൽ ഇ​ടി​ച്ച്​ മ​റി​ഞ്ഞ നി​ല​യി​ൽ​ ക​ണ്ട​ത്. അ​പ​ക​ട​ശ​ബ്​​ദം​കേ​ട്ട്​ ഏ​താ​നും​പേ​ർ സ്​​ഥ​ല​ത്തെ​ത്തി. ഒ​രാ​ൾ പു​റ​ത്ത്​ വീ​ണു​കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്.

അ​യാ​ളെ എ​ല്ലാ​വ​രും ചേ​ർ​ത്ത്​ മാ​റ്റി​ക്കി​ട​ത്തി. വാ​ഹ​ന​ത്തി​ന്​ അ​ക​ത്തു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഡോ​ർ ലോ​ക്കാ​യി​രു​ന്നു. ഉ​ട​നെ പൊ​ലീ​സി​നെ​യു ഫ​യ​ർ ഫോ​ഴ്​​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ ഫോ​ഴ്​​സ്​ എ​ത്തി ക​യ​ർ ഉ​പ​യോ​ഗി​ച്ച്​ മ​റി​ഞ്ഞു​കി​ട​ന്ന ആം​ബു​ല​ൻ​സി​നെ നി​വ​ർ​ത്തി. അ​തി​നു​ശേ​ഷം ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ത്തു. ഗ്യാ​സ്​​ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്​ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ്​ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മൂ​ന്നു​പേ​രും മ​രി​ച്ച​താ​യാ​ണ്​ തോ​ന്നി​യ​ത്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​സ്​​ഥ​ല​ത്തി​ന്​ സ​മീ​പ​ത്താ​യി ക​ൾ​വ​ർ​ട്ട്​ നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. റോ​ഡ്​ പ​ണി ന​ട​ക്കു​ന്ന മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡ്​ ഉ​ണ്ടെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടാ​ത്ത സ്​​ഥി​തി​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. പു​ല​ർ​ച്ച​യാ​യ​തി​നാ​ലും രോ​ഗി​യു​മാ​യി വ​രു​ന്ന​തി​നാ​ലും ആം​ബുല​ൻ​സ്​ ന​ല്ല​വേ​ഗ​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ക​ൾ​വ​ർ​ട്ട്​ പ​ണി ന​ട​ക്കു​ന്ന സ്​​ഥ​ല​മാ​യ​തി​നാ​ൽ പെ​െ​ട്ട​ന്ന്​ ബ്രേ​ക്ക്​ ച​വി​േ​ട്ട​ണ്ടി​വ​ന്ന​താ​കാം ആം​ബു​ല​ൻ​സ്​ നി​യ​ന്ത്ര​ണം​വി​ട്ട്​ സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സ്​ ത​ല​കീ​ഴാ​യാ​ണ്​ മ​റി​ഞ്ഞ​ത്. ആം​ബു​ല​ൻ​സി​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.

Show Full Article
TAGS:kannur accident Ambulence accident 
News Summary - Kannur accident: first heared the breaking sound
Next Story