ഫോണ്‍ ലൈബ്രറിയുമായി കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കൻഡറി
text_fieldsകണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കൻഡറി സ്കൂളിൽ ഫോണ്‍ ലൈബ്രറി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കണ്ണാടിപ്പറമ്പ്: ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി രൂപവത്കരിച്ച ഫോണ്‍ ലൈബ്രറി കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലവില്‍ 72 ഫോണുകളാണ് വാര്‍ഡ് തല ജാഗ്രത സമിതി, വിവിധ സംഘടനകള്‍, അധ്യാപകര്‍ എന്നിവര്‍ മുഖേന ലൈബ്രറിയിലേക്ക് ശേഖരിച്ചത്.
47 കുട്ടികള്‍ക്കാണ് സ്കൂള്‍ നടത്തിയ വിവരശേഖരണത്തില്‍ തീരെ ഫോണില്ലാത്തവരായി കണ്ടെത്തിയത്. ഒരു ഫോണും ഒന്നിലധികം കുട്ടികളും ഉളള വേറെയും കുട്ടികളുണ്ട്. നല്കുന്ന ഫോണുകള്‍ പഠനാവശ്യത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വാര്‍ഡ് തല ജാഗ്രത സമിതിയും അധ്യാപകരും അടങ്ങിയ സമിതി പരിശോധിക്കും. നിശ്ചിത ഇടവേളകളില്‍ വാർഡുതല ജാഗ്രത സമിതിയും അധ്യാപകരും അടങ്ങിയ സംഘം വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും പഠന-വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. ആവശ്യമായവര്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച കൗണ്‍സിലറുടെ സേവനവും ലഭ്യമാക്കും.
സ്കൂളിെൻറ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതില്‍ അവലോകന യോഗം നടത്തി. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും നിലവിലുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തന്നതിനും പദ്ധതികള്‍ രൂപപ്പെടുത്തും. ഇതിനായി വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ച് ജൂലൈ16 ന് ഉച്ചക്ക് 2.30ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ഫോണ്‍ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ അഡ്വ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി. താഹിറ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. രമേശന്, പി.ടി.എ പ്രസിഡൻറ് കെ. ശശിരാജന്‍, പ്രിന്‍സിപ്പൽ ഇ. രാധാകൃഷ്ണന്, ഇബ്രാഹിംകുട്ടി രയരോത്ത്,എം. സുജിത് എന്നിവര്‍ സംസാരിച്ചു. പി.പി. മനോജ്കുമാര്‍ സ്വാഗതവും പി.കെ. ശ്രീജ നന്ദിയും പറഞ്ഞു.