Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​സ്.​എം.​എ ബാ​ധി​ച്ച...

എ​സ്.​എം.​എ ബാ​ധി​ച്ച ആമിന ഇഫ്‌റത്തിനെ കാണാൻ കെ. സുധാകരൻ എം.പി എത്തി

text_fields
bookmark_border
എ​സ്.​എം.​എ ബാ​ധി​ച്ച ആമിന ഇഫ്‌റത്തിനെ കാണാൻ കെ. സുധാകരൻ എം.പി എത്തി
cancel
camera_alt

എസ്.എം.എ ബാധിച്ച ആമിന ഇഫ്‌റത്തിനെ കാണാൻ കെ. സുധാകരൻ എം.പി ഇരിവേരിയിലെ വീട്ടിലെത്തിയപ്പോൾ 

ക​ണ്ണൂ​ർ: ആ​മി​ന ഇ​ഫ്റ​ത്ത് മോ​ൾ​ക്ക് സാ​ന്ത്വ​ന​വു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി. എ​സ്.​എം.​എ ബാ​ധി​ച്ച ക​ണ്ണൂ​ർ, ഇ​രി​വേ​രി​യി​ലെ അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള ആ​മി​ന ഇ​ഫ്‌​റ​ത്തി‍െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തു പ​ക​രാ​നാ​ണ്​ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ അ​ദ്ദേ​ഹം വീ​ട്​ സ​ന്ദ​ർ​ശി​ച്ച​ത്.

കു​ഞ്ഞി‍െൻറ അ​സു​ഖ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും എം.​പി എ​ന്ന നി​ല​യി​ൽ ചെ​യ്യാ​നാ​വു​ന്ന മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ചി​കി​ൽ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം മു​ഴു​വ​ൻ ആ​ളു​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

പ​തി​നെ​ട്ട് കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന മ​രു​ന്നി​ന് വേ​ണ്ട ഫ​ണ്ട് ക​ണ്ടെ​ത്താ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ക​മ്മി​റ്റി. ഇ​തി​നാ​യി പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി എ​ല്ലാ​വ​ർ​ക്കും കൈ​കോ​ർ​ക്കാം. ഗൂ​ഗ്ൾ പേ, ​യു.​പി.​ഐ: 9539170140 ച​ക്ക​ര​ക്ക​ൽ കാ​ന​റ ബാ​ങ്കി​ൽ ആ​മി​ന ഇ​ഫ്‌​റ​ത്ത് ചി​കി​ത്സ ക​മ്മി​റ്റി അ​ക്കൗ​ണ്ട് ന​മ്പ​ർ: 110020820136 IFSC: CNRB 000 4698

ചി​കി​ത്സ ക​മ്മ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എം. ​സു​ധാ​ക​ര​ൻ, പി. ​അ​ബ്ദു​ൽ അ​സീ​സ്, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബി​ജോ​യ് തു​ട​ങ്ങി​യ​വ​രും എം.​പി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k SudhakaranSMAAmina Ifrat
News Summary - k Sudhakaran MP came to see Amina Ifrat affected by ASMA
Next Story