Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു
text_fieldsbookmark_border
കണ്ണൂർ: ഇടതുകോട്ടയിൽ കോൺഗ്രസിന്റെ മൂവർണക്കൊടി ഉയരെ പാറിച്ച് കെ. സുധാകരൻ മുന്നേറ്റം തുടരുന്നു. 97,175 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സുധാകരൻ മുന്നേറുന്നത്. ആകെ പോൾചെയ്ത 10,48,839 വോട്ടിൽ 4,62,951ഉം സുധാകരന് അനുകൂലമാണ്. 2019ൽ 94,559 ആയിരുന്നു ഭൂരിപക്ഷം.
എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം.വി. ജയരാജന് 3,65,776 വോട്ടുകളാണ് ഇതുവരെ നേടാനായത്. ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് 10,8672 വോട്ടിലൊതുങ്ങി. ഇനി 1.11 ലക്ഷത്തോളം വോട്ടുകളാണ് എണ്ണാനുള്ളത്. ഇതിൽ ഒരുലക്ഷത്തിലേറെ വോട്ട് നേടിയാൽ മാത്രമേ ജയരാജന് വിജയിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

