ആമിയോട് കൂട്ടുകൂടാം; ഇംഗ്ലീഷ് പഠിക്കാം
text_fieldsആമിക്കൊപ്പം സ്കൂൾ വിദ്യാർഥികൾ
കൊട്ടിയൂർ: ആമിയാണ് തലക്കാണി ഗവ.യു.പി സ്കൂളിലെ താരം. ആമിയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. ആമിക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. ആമിയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ കണ്ടെത്തുന്ന ശ്രമത്തിലാണ് കുട്ടികൾ.
ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുകയാണ്. പാവക്കുട്ടിക്ക് ആമി എന്ന പേരും നല്കി. ആമിയോട് സംസാരിക്കാനുള്ള ചോദ്യങ്ങൾ കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂനിഫോമിൽത്തന്നെയുള്ള ആമിയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജീജ പാനികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജിം നമ്പുടാകം, എസ്.എം.സി ചെയർമാർ ജിജോ അറക്കൽ, മദർ പി.ടി.എ പ്രസിഡന്റ് വി.കെ. സൗമ്യ, സീനിയർ അസിസ്റ്റന്റ് ജെസ്സി കെ.പി, എസ്.ആർ.ജി കൺവീനർ റോസമ്മ ഒ.കെ, ഹെഡ് മാസ്റ്റർ എം.പി സിറാജുദ്ദീൻ, ഇംഗ്ലീഷ് ക്ലബ് കോഓഡിനേറ്റർ ഹിമ .കെ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

