ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി, കളിയാരവത്തിന്
text_fieldsകണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ ടവറിൽ ലൈറ്റ് സ്ഥാപിച്ചപ്പോൾ
കണ്ണൂര്‍: നവംബർ ഏഴിന് തുടങ്ങുന്ന സൂപ്പര്‍ ലീഗ് കേരള ഫുട്ബാളിന് കണ്ണൂർ ജവഹർ സ്റ്റേഡിയം സജ്ജം. സ്റ്റേഡിയത്തിലെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഫ്ലഡ്‍ലിറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. നാല് ടവറുകളിലായി 270 എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ടവറിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ന്യൂഡല്‍ഹിയിലെ നോയിഡയില്‍നിന്നാണ് ലൈറ്റിനുള്ള സ്റ്റാന്‍ഡുകള്‍ എത്തിച്ചത്. ലൈറ്റുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മാച്ച് കമ്മീഷ്ണര്‍ റൂം, റെഫറി റൂം എന്നിവക്ക് ജർമന്‍ പന്തലാണ് ഒരുക്കുന്നത്. ബുധനാഴ്ചയോടെ എല്ലാ പ്രവൃത്തിയും പൂര്‍ത്തിയാകുമെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലി, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ജുവല്‍ ജോസ്, സംഘാടക സമിത ജനറല്‍ കണ്‍വീനര്‍ എം.കെ. നാസര്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ടിക്കറ്റ് വില്‍പന തുടങ്ങി
ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. സ്ത്രീകള്‍ക്കും12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗാലറിയില്‍ പ്രവേശനം സൗജന്യമാണ്. സ്‌കൂള്‍ കോളജ് വിദ്യാർഥികള്‍ക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ്. കളികാണാനെത്തുന്ന വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് കരുതണം. മൂന്ന് വിഭാഗങ്ങളിലായിയാണ് ടിക്കറ്റുകള്‍ ഉള്ളത്. 99 രൂപയുടെ ഗാലറി, 149 രൂപയുടെ ഡീലക്സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. അഞ്ച് മത്സരങ്ങളുടെ സീസണ്‍ ടിക്കറ്റും ഓണ്‍ലൈനില്‍ ലഭ്യമാണ്.www.ticketgenie.in എന്ന വെബ് സൈറ്റിലോ ആപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം.
കണ്ണൂര്‍ വാരിയേഴ്‌സ് X തൃശൂര്‍ മാജിക്ക് എഫ്.സി
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ ഹോം മത്സരങ്ങള്‍ നവംബര്‍ ഏഴ് മുതല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യമത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സിയാണ്എതിരാളി. അഞ്ച് ഹോം മത്സരങ്ങളാണ് കണ്ണൂരില്‍ നടക്കുക. നവംബര്‍ 10ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, നവംബര്‍ 19ന് മലപ്പുറം എഫ്.സി, 23ന് ഫോഴ്സ കൊച്ചി എഫ്.സി, 28ന് കാലിക്കറ്റ് എഫ്.സി എന്നിവര്‍ക്കെതിരെ കണ്ണൂര്‍ വാരിയേഴ്‌സ് ബൂട്ടണിയും. നിലവില്‍ നാല് മത്സരങ്ങള്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് രണ്ട് ജയവും രണ്ട് സമനിലയുമായി ഏട്ട് പോയിന്റുമായി സൂപ്പര്‍ ലീഗില്‍ മുന്നേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

