Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.ടി.ഐ മേഖല...

ഐ.ടി.ഐ മേഖല നവീകരിക്കും –മന്ത്രി

text_fields
bookmark_border
v sivankutty
cancel
camera_alt

ക​ണ്ണൂ​ർ തോ​ട്ട​ട ഗ​വ. വ​നി​താ ഐ.​ടി.​ഐയി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി

വി. ​ശി​വ​ൻ​കു​ട്ടി എ​ത്തി​യ​പ്പോ​ൾ. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ക​ണ്ണൂ​ർ: കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ഴ്സു​ക​ൾ ഒ​ഴി​വാ​ക്കി​യും പു​തി​യ​ത് ഉ​ൾ​പ്പെ​ടു​ത്തി​യും ഐ.​ടി.​ഐ മേ​ഖ​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി. ക​ണ്ണൂ​ർ ഗ​വ. വ​നി​ത ഐ.​ടി.​ഐ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ ഐ.​ടി.​ഐ​യി​ൽ പ​ഠി​പ്പി​ക്കു​ന്ന പ​ല കോ​ഴ്സു​ക​ളും 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണ്.

അ​തി​നാ​ൽ നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ൾ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ഴ്സു​ക​ൾ ഒ​ഴി​വാ​ക്കി പു​തി​യ​ത് ഉ​ൾ​പ്പെ​ടു​ത്തും. ആ​ധു​നി​ക തൊ​ഴി​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ളാ​ണ് കൊ​ണ്ടു​വ​രുക. അ​ധ്യാ​പ​ക​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക​വും തൊ​ഴി​ല​ധി​ഷ്ടി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും ന​ൽ​കി സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ​സേ​ന​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം നേ​ടി​ക്കൊ​ടു​ക്കു​മ്പോ​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ലിം​ഗസ​മ​ത്വം ശ​ക്ത​മാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​വ. വ​നി​ത ഐ.​ടി.​ഐ ഫ​സ്റ്റ് ഗ്രേ​ഡ് ഐ.​ടി.​ഐ​യാ​യി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം​ഘ​ട്ട നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. 2.25 കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​രു​നി​ല​ക​ളി​ലാ​യി 1010 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഒ​രു​ക്കി​യ​ത്. ഈ ​കെ​ട്ടി​ട​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലി​ന്റെ മു​റി, ക്ലാ​സ് മു​റി, പ്രാ​ക്ടി​ക്ക​ൽ ഹാ​ൾ, സ്റ്റാ​ഫ് റൂം ​എ​ന്നി​വ​യാ​ണു​ള്ള​ത്.

27 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു​ക്കി​യ ശു​ചി​മു​റി ബ്ലോ​ക്കി​ൽ ഒ​രു ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം ഉ​ൾ​പ്പെ​ടെ 13 ശൗ​ചാ​ല​യ​ങ്ങ​ളു​ണ്ട്. 32 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് അ​മി​നി​റ്റി സെ​ന്റ​ർ, 80 ല​ക്ഷ​ത്തി​ന്റെ ചു​റ്റു​മ​തി​ൽ, 27 ല​ക്ഷ​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ITI sectormodernise
News Summary - ITI sector will be modernized – Minister
Next Story