Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightറിട്ട. അധ്യാപികയുടെ...

റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച കേസിൽ യുവ സൈനികൻ അറസ്റ്റിൽ

text_fields
bookmark_border
റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച കേസിൽ യുവ സൈനികൻ അറസ്റ്റിൽ
cancel
Listen to this Article

ഇ​രി​ട്ടി: വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്റെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ ഇ​രി​ട്ടി സി.​ഐ കെ.​ജെ. ബി​നോ​യി​യും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു.

ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്പി​ലെ പ​രു​ന്ത് മ​ല​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി (27) യെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച 12.45ന് ​ഫി​ലോ​മി​ന​യു​ടെ വീ​ടി​നു സ​മീ​പം റോ​ഡി​ല്‍ കാ​ര്‍ നി​ർ​ത്തി സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി ഒ​രു മേ​ല്‍വി​ലാ​സം അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ഴു​ത്തി​ലെ സ്വ​ര്‍ണ​മാ​ല പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ അ​ഞ്ച് പ​വ​ന്റെ മാ​ല ന​ഷ്ട​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ, ഒ​രു​പ​വ​നു​ള്ള സ്വ​ര്‍ണ​കു​രി​ശ് പ്ര​തി​യു​ടെ കൈ​വ​ശ​വു​മാ​യി. ഇ​വ​ർ ബ​ഹ​ളം​വെ​ച്ച​പ്പോ​ഴേ​ക്കും ഇ​യാ​ൾ കാ​റി​ല്‍ വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി. ഉ​ട​ന്‍ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും പ​യ്യാ​വൂ​ര്‍, ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ന് വി​വ​രം ന​ല്‍കു​ക​യും ചെ​യ്തു.

കാ​റും പ്ര​തി​യെ​യും ശ്രീ​ക​ണ്ഠാ​പു​രം പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ഴേ​ക്കും പി​ന്നാ​ലെ​യെ​ത്തി​യ ഇ​രി​ട്ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ര്‍ഗി​ലി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സൈ​നി​ക​ൻ 40 ദി​വ​സ​ത്തെ ലീ​വി​ല്‍ എ​ത്തി മാ​ട​ത്തി​ല്‍ ലോ​ഡ്ജി​ല്‍ ഒ​രു​യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​യ്യാ​വൂ​രി​ല്‍ ക​ഴി​ഞ്ഞ 10ന് ​വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ ക​യ​റി മാ​ല പൊ​ട്ടി​ച്ച​തും ഇ​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്ക് സ്വ​ദേ​ശി​യു​ടെ കാ​ര്‍ മ​റ്റൊ​രാ​ളി​ല്‍നി​ന്ന് വാ​ട​ക​ക്കെ​ടു​ത്താ​ണ് പ്ര​തി ക​റ​ങ്ങി ന​ട​ന്നി​രു​ന്ന​ത്. 10 ദി​വ​സ​ത്തേ​ക്കെ​ന്നു പ​റ​ഞ്ഞ് എ​ടു​ത്ത കാ​റി​ന്റെ വാ​ട​ക ന​ല്‍കി​യി​രു​ന്നി​ല്ല. സി.​ഐ​ക്ക് പു​റ​മെ എ​സ്‌.​ഐ സു​നി​ല്‍കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബി​നീ​ഷ്, സി.​പി.​ഒ ഷി​നോ​യ് എ​ന്നി​വ​ർ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

മു​ന്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍ ക​ക്ക​ട്ടി​ലി​ന്റെ ഭാ​ര്യ​യാ​ണ് ക​വ​ര്‍ച്ച​ക്കി​ര​യാ​യ ഫി​ലോ​മി​ന. പ്ര​തി​യെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. സ്വ​ര്‍ണ​കു​രി​ശ് ഇ​യാ​ളി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsYoung soldier arrested
News Summary - Young soldier arrested for beheading teacher's chain
Next Story