Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകു​രി​ശു​മ​ല​യി​ൽ...

കു​രി​ശു​മ​ല​യി​ൽ കാ​ട്ടാ​ന​വി​ള​യാ​ട്ടം; വ്യാ​പ​ക കൃ​ഷി​നാ​ശം

text_fields
bookmark_border
കു​രി​ശു​മ​ല​യി​ൽ കാ​ട്ടാ​ന​വി​ള​യാ​ട്ടം; വ്യാ​പ​ക കൃ​ഷി​നാ​ശം
cancel
camera_alt

റോ​ബി​ൻ കു​ന്നേ​ൽ ത​ട​ത്തി​ലി​ന്റെ ആ​ന​ക​ൾ ന​ശി​പ്പി​ച്ച റ​ബ​ർ മ​ര​ങ്ങ​ൾ 

ഇ​രി​ട്ടി: അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കോ​ട്ട​ക്ക​രി കൂ​മ​ന്തോ​ട് കു​രി​ശു​മ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം. ആ​റ​ളം ഫാ​മി​ൽ​നി​ന്ന് തു​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കൂ​മ​ൻ​തോ​ട് കു​രി​ശു​മ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യാ​ണ് നാ​ശം വി​ത​ച്ച​ത്. ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. പ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യി​ലാ​ണ് ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. റ​ബ​ർ, ക​ശു​മാ​വ്, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ലി ചാ​ർ​ജ് ചെ​യ്യാ​ത്ത​താ​ണ് ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​തി​ന് കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

റ​ബ​റി​ന്റെ തോ​ല് ക​ടി​ച്ചെ​ടു​ത്ത​താ​ണ് ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ ​വ​ർ​ഷം മൂ​ന്നു​ത​വ​ണ​യും മേ​ഖ​ല​യി​ൽ കാ​ട്ടാ​ന എ​ത്തി​യെ​ങ്കി​ലും ചെ​റി​യ നാ​ശ​മേ ഉ​ണ്ടാ​ക്കി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ഇ​ക്കു​റി റ​ബ​റി​ന് നേ​രെ തി​രി​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ഏ​ക്ക​ർ​ക​ണ​ക്കി​ന് പ്ര​ദേ​ശം റ​ബ​ർ മേ​ഖ​ല​യാ​ണ്. റോ​ബി​ൻ കു​ന്നേ​ൽ​ത​ട​ത്തി​ലി​ന്റെ ആ​റു വ​ർ​ഷം പ്രാ​യ​മാ​യ 40ഓ​ളം റ​ബ​റു​ക​ളു​ടെ തോ​ലു​ക​ൾ കാ​ട്ടാ​ന ക​ടി​ച്ചെ​ടു​ത്തു. ഇ​ത് അ​സാ​ധാ​ര​ണ സം​ഭ​വ​മാ​ണെ​ന്നാ​ണ് റോ​ബി​ൻ പ​റ​യു​ന്ന​ത്. ഒ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന റോ​ബി​ന്റെ സ്ഥ​ല​ത്തെ മു​പ്പ​തോ​ളം തെ​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചി​രു​ന്നു.

മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ, ബെ​ന്നി ഇ​ട​ക്കു​ന്നേ​ൽ, ജോ​ർ​ജ് കാ​വു​ങ്ക​ൽ, റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ, വെ​ട്ടി​ക്കാ​ട്ടി​ൽ പാ​പ്പ​ച്ച​ൻ, ലാ​ലി ജോ​യി ചെ​മ്മ​ര​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ​ക്കാ​ണ് വ​ലി​യ നാ​ശം നേ​രി​ട്ട​ത്. ജോ​ർ​ജ് കാ​വു​ങ്ക​ലി​ന്റെ നി​ര​വ​ധി കൂ​റ്റ​ൻ ക​ശു​മാ​വു​ക​ൾ ആ​ന​ക്കൂ​ട്ടം ച​വി​ട്ടി​വീ​ഴ്ത്തി. ര​ണ്ട​ര ഏ​ക്ക​ളോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് നാ​ശം​വി​ത​ച്ച​ത്. ലാ​ലി ജോ​യി ചെ​മ്മ​ര​പ്പ​റ​മ്പി​ലി​ന്റെ വീ​ട്ടി​ൽ​നി​ന്ന് 10 മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ ആ​ന വാ​ഴ​യും കു​രു​മു​ള​കു​ചെ​ടി​യും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ആ​ന​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ഇ​വ​ർ മ​ല​ക്ക് താ​ഴെ​യു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​ണ് അ​ഭ​യം പ്രാ​പി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackGovernment of KeralaKurisumalaKerala Forest and Wildlife Department
News Summary - കു​രി​ശു​മ​ല​യി​ൽ കാ​ട്ടാ​ന​വി​ള​യാ​ട്ടം; വ്യാ​പ​ക കൃ​ഷി​നാ​ശം
Next Story