കാട്ടുപന്നി ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
text_fieldsഇരിട്ടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. രാവിലെ ആറോടെ ചെടിക്കുളത്തുനിന്നും പുന്നാടുള്ള റബർ തോട്ടത്തിൽ ടാപ്പിങ്ങിനായെത്തിയ ചെടിക്കുളം വയലുങ്കൽ ബിനോജിനാണ് പരിക്ക്.
ടാപ്പിങ്ങിനിടെ പിറകിൽനിന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇതിനെ തടുക്കാനുള്ള ശ്രമം നടത്തുന്നതിനിടയിൽ ബിനോജ് നിലത്തുവീഴുകയായിരുന്നു. ബിനോജിെൻറ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൈക്കും കാലിനുമാണ് പരിക്കേറ്റത്. ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പേരാവൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനവാസ മേഖലയിലാണ് റബർതോട്ടം. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

