കൂട്ടുപുഴയിൽ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
സാബിത്ത്, ജിഷ്ണുരാജ്
ഇരിട്ടി: കേരള, കർണാടക അതിർത്തിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 44 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാബിത്തും, കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജുമാണ് കൂട്ടുപുഴയിൽ ശനിയാഴ്ച പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എസ്.ഐ സനീഷും ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ ലഹരി മരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധന സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പദ്മജൻ, ജയൻ, ഷിജി എന്നിവരുമുണ്ടായിരുന്നു.

