Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightരണ്ടുതരത്തിൽ സൂചന...

രണ്ടുതരത്തിൽ സൂചന ബോർഡ്; ഡ്രൈവർമാരും വാഹന ഉടമകളും തമ്മിൽ വാക്കേറ്റം

text_fields
bookmark_border
രണ്ടുതരത്തിൽ സൂചന ബോർഡ്; ഡ്രൈവർമാരും വാഹന ഉടമകളും തമ്മിൽ വാക്കേറ്റം
cancel
camera_alt

ഇരിട്ടി മേലേ സ്​റ്റാൻഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ

ഇ​രി​ട്ടി: ഒ​രേ​സ്ഥ​ല​ത്ത് ര​ണ്ടു​ത​ര​ത്തി​ൽ സൂ​ച​ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​നെ ചൊ​ല്ലി ഇ​രി​ട്ടി​യി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം രൂ​ക്ഷ​മാ​വു​ന്നു.

ഇ​രി​ട്ടി ടൗ​ണി​ലെ മേ​ലെ സ്​​റ്റാ​ൻ​ഡി​ൽ ജു​മാ​മ​സ്ജി​ദി​ന് എ​തി​ർ​വ​ശം ടാ​ക്സി സ്​​റ്റാ​ൻ​ഡി​ലാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്ക് ചെ​യ്യാ​മെ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​നെ ചൊ​ല്ലി ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ടാ​ക്സി സ്​​റ്റാ​ൻ​ഡാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​വി​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നു​ള്ള ബോ​ർ​ഡ​്​ സ്ഥാ​പി​ച്ച​ത്.

ഇ​ത് സ്ഥാ​പി​ച്ച​താ​ക​ട്ടെ മു​മ്പ്​ ടാ​ക്സി സ്​​റ്റാ​ൻ​ഡി​നാ​യി സ്ഥാ​പി​ച്ച മു​ന്ന​റി​യി​പ്പു ബോ​ർ​ഡി​നു മു​ന്നി​ൽ ത​ന്നെ. പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തോ​ടെ ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച സ്ഥ​ല​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും രൂ​ക്ഷ​മാ​യ​ത്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ രാ​ത്രി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ മ​റ്റൊ​രി​ട​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു പ​ക​രം സ്ഥ​ലം മാ​റി​യാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​തെ​ന്നും ഇ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ടാ​ക്സി സ്​​റ്റാ​ൻ​ഡി​ന്​ എ​തി​ർ​വ​ശം ജു​മാ​മ​സ്ജി​ദി​ന് മു​ൻ​വ​ശം പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ക്കേ​ണ്ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ സ്ഥ​ലം​മാ​റ്റി ടാ​ക്സി സ്​​റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച​താ​യാ​ണ് സൂ​ച​ന. അ​ടി​യ​ന്ത​ര​മാ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ട് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ബോ​ർ​ഡി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irittyparking issuesign board
News Summary - Two type sign board; fight between drivers and vehicle owners
Next Story