സീബ്രാലൈനിലും രക്ഷയില്ല; റോഡ് മുറിച്ചുകടന്നയാളെ ബസ് ഇടിച്ചിട്ടു
text_fieldsഇരിട്ടി പഴയ സ്റ്റാൻഡിൽ സീബ്രാലൈനിൽ മധ്യവയസ്കനെ ഇടിച്ചിട്ട സ്വകാര്യ ബസ്
ഇരിട്ടി: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന മധ്യവയസ്കനെ സ്വകാര്യ ബസ് ഇടിച്ചിട്ടു. സാരമായി പരിക്കേറ്റ വട്ട്യറ സ്വദേശി കീഴടത്തിൽ കൃഷ്ണനെ (60) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം.
പഴയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തുള്ള സീബ്രാലൈനിലൂടെ കടക്കുന്നതിനിടയിലാണ് മട്ടന്നൂർ ഭാഗത്തുനിന്ന് വന്ന ഹരിശ്രീ ബസ് കൃഷ്ണനെ ഇടിച്ചത്. ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തേയും സീബ്രാലൈനിൽ അപകടമുണ്ടായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

