Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസ്കൂളിലെ കവർച്ച:...

സ്കൂളിലെ കവർച്ച: അന്വേഷണത്തിന്​ പ്രത്യേക സംഘം

text_fields
bookmark_border
finger print experts investigatiing
cancel
camera_alt

ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു

ഇ​രി​ട്ടി: ഇ​രി​ട്ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബി​ൽ​നി​ന്ന്​ 28 ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് പ്ര​ത്യേ​ക അ​േ​ന്വ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​രി​ട്ടി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​പി. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം. ​അ​ബ്ബാ​സ് അ​ലി, അ​ഖി​ലേ​ഷ്, കെ.​ടി. മ​നോ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ഡോ​ഗ് സ്ക്വാ​ഡി​ലെ പൊ​ലീ​സ് നാ​യ്​ റി​ക്കി, ലാ​ബി​ൽ നി​ന്ന്​ മ​ണം പി​ടി​ച്ച് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​നു പി​റ​കി​ലു​ള്ള പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ ക​യ​റി​യ ശേ​ഷം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നു പി​റ​കി​ലൂ​ടെ സ്കൂ​ൾ പാ​ച​ക​പ്പു​ര​യോ​ട് ചേ​ർ​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ മൊ​ബൈ​ൽ ട​വ​റി​നു സ​മീ​പം വ​രെ എ​ത്തി​നി​ന്നു. ക​വ​ർ​ച്ച​ക്കു​ശേ​ഷം മോ​ഷ്​​ടാ​ക്ക​ൾ ഇ​തു​വ​ഴി​യെ​ത്തി വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്കൂ​ളി​െൻറ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​യും സ്കൂ​ളി​ന് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂ​ൾ ബ്ലോ​ക്കി​ലെ ലാ​ബി​ൽ സൂ​ക്ഷി​ച്ച 28 ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ​ണം പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ. പ്രീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം ക​മ്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​െൻറ പ്രാ​ധാ​ന​മു​റി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സ്കൂ​ളി​െൻറ പ​ഴ​യ കെ​ട്ടി​ട​ത്തി​െൻറ പി​റ​കു​വ​ശ​ത്തു​ള്ള ഗ്രി​ൽ​സ് ത​ക​ർ​ത്ത് സ്കൂ​ൾ വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്​​ടാ​ക്ക​ൾ തൊ​ട്ട​ടു​ത്ത ക​മ്പ്യൂ​ട്ട​ർ ലാ​ബി​െൻറ മു​റി​യു​ടെ ഗ്രി​ൽ​സി​െൻറ​യും വാ​തി​ലി​െൻറ​യും പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റു​ക​യാ​യി​രു​ന്നു. ലാ​ബി​ൽ സൂ​ക്ഷി​ച്ച മു​ഴു​വ​ൻ ലാ​പ്ടോ​പ്പു​ക​ളും മോ​ഷ്​​ടാ​ക്ക​ൾ ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ 28ന് 10ാം ​ക്ലാ​സ്​ പൊ​തു​പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​മാ​ണ് തു​ട​ർ​ന്നു ഐ.​ടി പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നാ​യി ഇ​ത്ര​യും ലാ​പ്ടോ​പ്പു​ക​ൾ ലാ​ബി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​റ്റ് മു​ഖേ​ന പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി സ്കൂ​ളി​ന് ന​ൽ​കി​യ എ​ട്ട്​ ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationTheft Newstheft in school
News Summary - theft in school; special team for investigation
Next Story