Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightമുഖ്യമന്ത്രി അറിയാൻ,...

മുഖ്യമന്ത്രി അറിയാൻ, ഉദ്ഘാടനം കാത്ത് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ

text_fields
bookmark_border
police station
cancel
camera_alt

1.വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ 2. സ്റ്റേഷന് വേണ്ടി പണിത പുതിയ കെട്ടിടം

ഇ​രി​ട്ടി: പു​തി​യ കെ​ട്ടി​ട​മു​ണ്ട്, പ​ക്ഷേ ഇ​പ്പോ​ഴും ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ജോ​ലി ചെ​യ്യാ​നാ​ണ് മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രു​ടെ വി​ധി. പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

2016ൽ ​കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​ൻ തു​ട​ക്കം മു​ത​ൽ ത​ന്നെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ സ്റ്റേ​ഷ​ന് സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ കാ​ക്ക​യ​ങ്ങാ​ട്- പു​ന്നാ​ട് റോ​ഡി​ൽ 45 സെൻറ് സ്ഥ​ലം വാ​ങ്ങി സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ​ത്. ഇ​വി​ടെ 1.75 കോ​ടി രൂ​പ ചി​ല​വി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യി 7000 ത്തോ​ളം സ്ക്വ​യ​ർ ഫീ​റ്റി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ചു.

പു​തു​താ​യി നി​ർ​മി​ച്ച സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ന്റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യു​ള്ള കെ​ട്ടി​ട​ത്തി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദു​രി​ത​ത്തി​ന് ഇ​നി​യും അ​റു​തി​യാ​യി​ട്ടി​ല്ല. 44 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ​ഴ പെ​യ്യു​മ്പോ​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഈ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationKannur News
News Summary - The Moozhakunnu police station is waiting for the inauguration
Next Story