ഇരിട്ടി പാലത്തില്‍ വീണ്ടും ലോറി കുടുങ്ങി
text_fieldsഇരിട്ടി പാലത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങിയ നിലയില്‍
ഇരിട്ടി: ഇരിട്ടി പാലത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പാലത്തില്‍ കുടുങ്ങിയത്. ഉയരംകൂടിയ ലോറിയുടെ മുകള്ഭാഗം പാലത്തിെൻറ ഇരുമ്പ് കവചത്തില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ലോറി മുന്നോട്ടും പിറകോട്ടും മാറ്റാന്‍ കഴിയാത്ത സ്ഥിതിയിലായി.
പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ലോറി ഏറെ ശ്രമപ്പെട്ട് പാലത്തില്‍ നിന്ന് മാറ്റിയത്. ലോറിയുടെ പിറകുവശത്തെ ടയറുകളുടെ കാറ്റ് അഴിച്ചതിനുശേഷമാണ് പിറകോട്ട് എടുത്തത്. മുക്കാല്‍മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലത്തിെൻറ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. നേരത്തെയും നിരവധി തവണ പാലത്തില്‍ ഭാരം കൂടിയ വാഹനങ്ങൾ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

