Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകോവിഡ്​ കാലത്തെ നാലാം...

കോവിഡ്​ കാലത്തെ നാലാം പെരുന്നാൾ; ആഘോഷങ്ങൾ അകത്തളങ്ങളിൽ

text_fields
bookmark_border
കോവിഡ്​ കാലത്തെ നാലാം പെരുന്നാൾ; ആഘോഷങ്ങൾ അകത്തളങ്ങളിൽ
cancel
camera_alt

മഹാമാരിയുടെ ദിനങ്ങളിൽ പെരുന്നാൾ വീടകങ്ങളിലാണ്​. നാടൊന്നാകെ അടച്ചിട്ടിരിക്കുന്ന കാലത്ത്​ ആരവങ്ങളില്ലാതെ ആഘോഷങ്ങൾ നാല്​ ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ടു. എങ്കിലും കുടുംബങ്ങൾക്കുള്ളിലുള്ള ആഹ്ലാദത്തിന്​ എന്നും മാറ്റുകൂടുതലാണ്​. ഇക്കുറി ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ അൽപം ഇളവുവന്നതോടെ പെരുന്നാൾ വസ്​ത്രങ്ങൾ സ്വന്തമാക്കിയതി​െൻറ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. കണ്ണൂർ വളപട്ടണത്തെ വീട്ടിൽനിന്നുള്ള കാഴ്​ച

ഇരിട്ടി: കോവിഡ്​ മൂന്നാം തരംഗത്തി​െൻറ ആശങ്കകൾക്കി​െട, സ്നേഹത്തി​െൻറയും ത്യാഗത്തി​െൻറയും സ്​മരണകളുമായി വീണ്ടുമൊരു ബലിപെരുന്നാൾ കൂടി. നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ലാത്ത കാലത്ത്​ ആഘോഷം കരുതലേ​ാടെ മാത്രം. കോവിഡ്​ മഹാമാരിയുടെ കാലത്ത്​ പെരുന്നാൾ വീട്ടകങ്ങളിലാണ്​. നാടൊന്നാകെ അടച്ചിട്ടിരുന്ന ഒന്നാം തരംഗത്തി​െൻറ കാലത്ത്​ ആഘോഷങ്ങളും അങ്ങ​നെ ഒതുക്കപ്പെട്ടു. പള്ളികളിൽ പെരുന്നാൾ നമസ്​കാരം പോലുമില്ലാത്ത ആഘോഷങ്ങളാണ്​ കടന്നുപോയത്​.

കോവിഡ്​ കാലത്തെ നാലാം​ പെരുന്നാളാണിത്​. രണ്ടു ​െചറിയ പെരുന്നാളും ഒരു ബലിപെരുന്നാളും ​അടച്ചിടൽ കാലത്ത്​ ആരവങ്ങളില്ലാതെ കടന്നുപോയി. ഇക്കുറി പള്ളികൾ തുറന്നുവെങ്കിലും നിയന്ത്രണം നിലവിലുണ്ട്​. പള്ളികളിൽ മിക്കയിടങ്ങളിലും പെരുന്നാൾ നമസ്​കാരമുണ്ട്​. സർക്കാർ നിയന്ത്രണം പാലിച്ച്​ 40 പേർക്ക്​ മാത്രമേ പ്രവേശത്തിന്​ അനുമതിയുള്ളൂ. എങ്കിലും വിശ്വാസികൾക്ക്​ അതും ആശ്വാസത്തി​െൻറ വാർത്തയാണ്​. കാരണം, കുറച്ച​ുപേർക്കെങ്കിലും പള്ളികളിൽ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാൾ നമസ്കാരം നിർവഹിക്കാൻ സാധിക്കുമല്ലോ.

ഓരോ പെരുന്നാൾ ദിനവും സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കലി​െൻറ ദിനം കൂടിയാണ്. പള്ളികളിൽനിന്ന് ഇറങ്ങുന്ന വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്ത്, ബന്ധുവീടുകൾ സന്ദർശിച്ച് കുടുംബക്കാർക്ക് ആശംസ കൈമാറുന്നതും കിടപ്പുരോഗികൾക്ക് സാന്ത്വനം പകരുന്നതും പെരുന്നാൾ ദിനത്തിലെ പതിവുകാഴ്​ചകളാണ്​.

കോവിഡ്​ നിയന്ത്രണം ഇത്തരം യാത്രകൾക്കും തടസ്സമാണ്​. വിഡിയോ കോളും ഓൺലൈൻ മീറ്റിങ്​​ സംവിധാനങ്ങളുമൊക്കെയാണ്​ കൂടിച്ചേരലി​െൻറ ആഹ്ലാദം തിരിച്ചുപിടിക്കാനുള്ള വഴി. ഇബ്രാഹീം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗ ജീവിതത്തി​െൻറ ഓർമപുതുക്കുന്നതാണ്​ ബലിപെരുന്നാൾ. ശാരീരിക അകലം പാലിച്ചും മാനസിക അകലം കുറച്ചുമുള്ള ആഘോഷത്തോടെ ഈ മഹാമാരിയെ ചെറുത്ത് ഒരുപാട് അടുത്തിരിക്കാവുന്ന നല്ലൊരു നാളേക്കായി നമുക്ക് കാത്തിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perunnal​Covid 19
News Summary - The fourth perunnal of the Covid period
Next Story