Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നം ബാക്കിയാക്കി ‘ആനവണ്ടി’ ഹംസ യാത്രയായി

text_fields
bookmark_border
സ്വപ്നം ബാക്കിയാക്കി ‘ആനവണ്ടി’ ഹംസ യാത്രയായി
cancel
camera_alt

ഹംസ

ഇ​രി​ട്ടി: പ്രാ​ണ​നേ​ക്കാ​ളു​പ​രി കെ.​എ​സ്.​ആ​ർ.​ടി.​സി​യെ അ​ര​നൂ​റ്റാ​ണ്ടോ​ളം സ്നേ​ഹി​ക്കു​ക​യും സേ​വ​ക​നാ​കു​ക​യും ചെ​യ്ത ത​ണ​ലോ​ട്ട് ഹം​സ എ​ന്ന ആ​ന​വ​ണ്ടി ഹം​സ വി​ട​വാ​ങ്ങി​യ​ത് ഇ​രി​ട്ടി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ബ് സ്റ്റേ​ഷ​ൻ എ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി. ചെ​റി​യ പ്രാ​യം മു​ത​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ദീ​ർ​ഘ​കാ​ലം ഇ​രി​ട്ടി ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് തൊ​ഴി​ലെ​ടു​ത്തി​രു​ന്ന ഹം​സ ആ​ന​വ​ണ്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ ആ​രാ​ധ​ക​ൻ കൂ​ടി​യാ​യി​രു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​ർ​ക്ക് ദീ​ർ​ഘ​ദൂ​ര -ഹ്ര​സ്വ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ​യും അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി റൂ​ട്ട് സം​ബ​ന്ധി​ച്ചും സ​മ​യ​പ്പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ന​ൽ​കി​യി​രു​ന്ന​ത് ബ​സ് സ്റ്റാ​ൻ​ഡ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഹം​സ​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ടു​ള്ള ഹം​സ​യു​ടെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് ഹം​സ​യു​ടെ വി​വാ​ഹ​ത്തി​ന് സൗ​ജ​ന്യ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ൽ ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ ബ​സ് ക്ലീ​നി​ങ് ജോ​ലി ന​ൽ​കി​യി​ട്ടും ഹം​സ സ്നേ​ഹ​ത്തോ​ടെ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഏ​തു ഭ​ര​ണം വ​ന്നാ​ലും കെ.​എ​സ്.​ആ​ർ.​ടി.​സി വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ ഇ​ഷ്ട​ക്കാ​ര​നാ​യി​രു​ന്നു ഹം​സ. വ​കു​പ്പു​മേ​ധാ​വി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രു​മാ​യും അ​ടു​ത്തു ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന ഹം​സ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഒ​രു സ​ബ് ഡി​പ്പോ ആ​രം​ഭി​ക്കു​മെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ഉ​ണ്ടാ​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഏ​റെ സ​ന്തോ​ഷി​ച്ചി​രു​ന്ന​ത് ആ​ന​വ​ണ്ടി ഹം​സ​യാ​യി​രു​ന്നു പി​ന്നീ​ട് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ളോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ഉ​ണ്ടാ​കാ​ത്ത​തി​ൽ ആ​ശ​ങ്ക പ​ങ്കു​വെ​ച്ച് ഹം​സ​ത​ന്നെ നി​ര​ന്ത​രം വ​കു​പ്പു​മേ​ധാ​വി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പേ മ​ട​ങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thanalott hamsa commemoration
Next Story