ബാരാപോൾ കനാലിലെ ചോർച്ച; വീട്ടുകാർക്ക് സുരക്ഷയൊരുക്കി പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കണം -എം.എൽ.എ
text_fieldsബാരാപോൾ കനാലിലെ ചോർച്ചയെ തുടർന്ന് അപകടഭീഷണിയിലായ വീട് സണ്ണി ജോസഫ്
എം.എൽ.എയും ജനപ്രതിനിധികളും സന്ദർശിക്കുന്നു
ഇരിട്ടി: ബാരാപോൾ കനാലിലെ ചോർച്ച മൂലം അപകടഭീഷണിയിലായ കുടുംബങ്ങൾക്കാവശ്യമായ സുരക്ഷയൊരുക്കി പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിയുണ്ടാക്കണമെന്ന് ബാരാപോളിൽ പരിശോധന നടത്തിയ സണ്ണിജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കനാലിൽ നിന്നുള്ള വെള്ളം കുത്തിയൊഴുകി പ്രദേശത്തെ രണ്ടു വീടുകൾ അപകട ഭീഷണിയിലായിരുന്നു. കഴിഞ്ഞ ദിവസം വെള്ളം കയറിയ ബിനോയിയുടെ വീടും പരിസരവും പരിശോധിച്ചു.
കാനാലിൽനിന്നുള്ള വെള്ളം വീട്ടിൽ കയറാതെ കോൺക്രീറ്റ് ഓവുചാലുകൾ വഴിതിരിച്ചുവിടാനുള്ള സൗകര്യം ഒരുക്കണം. ആവശ്യമെങ്കിൽ കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനാലിൽ ചോർച്ചയുള്ള ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഐസക്ക് ജോസഫ്, സെലീന ബിജു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

