വള്ളിത്തോട് തെരുവുനായുടെ പരാക്രമം; രണ്ടുപേർക്ക് കടിയേറ്റു
text_fieldsഇരിട്ടി: വള്ളിത്തോട് തെരുവുനായ് ശല്യം രൂക്ഷം. നായുടെ കടിയേറ്റ് ഏഴു വയസ്സുകാരനുൾെപ്പടെ രണ്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നാലു വളർത്തുമൃഗങ്ങൾക്കും നായുടെ കടിയേറ്റു.
വള്ളിത്തോട് ആനപ്പന്തി കവലയിലെ മുഹമ്മദ് നിഹാദ് (7), വർക്ക്ഷോപ് ജീവനക്കാരൻ മധു എന്നിവർക്കാണ് കടിയേറ്റത്. ആനപ്പന്തി കവലയിലെ പാലത്തുങ്കൽ തയ്യിൽ ജോസ്, പാലത്തുങ്കൽ സുനിൽ എന്നിവരുടെ പശു, അബ്ദുറഹ്മാെൻറ ആട് എന്നിവയെയും കടിച്ചു. മൃഗങ്ങൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നൽകി.
അബ്ദുറഹ്മാെൻറ വീട്ടിലെ പൂച്ചയെ കടിച്ചുകൊന്നു. തെരുവുനായ് ശല്യം കാരണം കാൽനടയാത്രപോലും അസാധ്യമാണ്. നായ്ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

