പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി സ്റ്റീൽ പാത്രം
text_fieldsആറളം കളരിക്കാട് റോഡരികിൽ കണ്ടെത്തിയ സ്റ്റീൽ പാത്രം പൊലീസും ബോംബ് സ്ക്വാഡും പരിശോധിക്കുന്നു
ഇരിട്ടി: റോഡരികിൽ സെല്ലോ ടാപ്പ് ഒട്ടിച്ച സ്റ്റീൽ പാത്രം കണ്ടെത്തിയത് പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപമാണ് സംഭവം. രാവിലെ പാലുവാങ്ങാനായി റോഡരികിൽ നിൽക്കുകയായിരുന്ന സമീപ പ്രദേശത്തെ വീട്ടുകാരനാണ് റോഡരികിൽ സ്റ്റീൽ പാത്രം കണ്ടത്. സ്റ്റീൽ ബോംബാണെന്ന സംശയത്തിൽ ഇയാൾ സമീപത്തെ വീട്ടുകാരെ വിവരമറിയിച്ചു. ആറളം പൊലീസ് സ്റ്റേഷനിലും അറിയിച്ചു. ഇതിനിടെ ആറളത്ത് സ്റ്റീൽ ബോംബ് കണ്ടെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു.
ആറളം എ.എസ്.ഐ അബ്ദുൽ നാസറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും 'സ്റ്റീൽ ബോംബി' െൻറ അടപ്പുതുറന്നപ്പോഴാണ് നാട്ടുകാരെയും പൊലീസിനെയും വട്ടംചുറ്റിച്ച പാത്രത്തിൽ ചിക്കൻ കറിയും ഒറോട്ടിയുമാണെന്ന് കണ്ടെത്തിയത്. രാവിലെ ജോലിക്കു പോകുന്നവരോ വീട്ടിലേക്കു പോകുന്നവരോ വാഹനത്തിൽ പോകുന്നതിനിടെ നഷ്ടപ്പെട്ടതാകാമിതെന്നും മൂടി ഊരിപ്പോകാതിരിക്കാൻ സെലോ ടേപ്പ് ഒട്ടിച്ചതാണെന്നുമാണ് പൊലീസിെൻറ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

