അപൂര്‍വ മഞ്ഞൾ ശേഖരവുമായി ഷിംജിത്ത്
text_fieldsഇരിട്ടി: മഞ്ഞളിന്റെ അപൂര്‍വ ശേഖരവുമായി ജൈവകം എന്ന ജൈവ കാര്‍ഷിക നേഴ്‌സറിയിലെത്തുന്നവരെ വിസ്മയിപ്പിക്കുകയാണ് തില്ലങ്കേരിയിലെ ജൈവ കര്‍ഷകന്‍ ഷിംജിത്ത് തില്ലങ്കേരി.
130 ലതികം ഇനം മഞ്ഞളുകളാണ് ഷിംജിത്തിന്റെ ശേഖരത്തിലുള്ളത്. നാടന്‍ മഞ്ഞള്‍ മുതല്‍ കിലോക്ക് ഒന്നരലക്ഷം വരെ വില വരുന്ന വാടാര്‍മഞ്ഞള്‍ വരെയുള്ള ശേഖരമാണ് ഷിംജിത്തിന്റെ ശേഖരത്തിലുള്ളത്. തില്ലങ്കേരിയിലെ ജൈവകയെന്ന കാര്‍ഷിക നേഴ്‌സറി സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വിവിധയിനം മഞ്ഞള്‍ പ്രദര്‍ശിപ്പിച്ചാണ് ഷിംജിത്ത് വിസ്മയം തീര്‍ത്തിരിക്കുന്നത്.
കിലോക്ക് 1,800 രൂപ വിലയുള്ള കറിക്കുപയോഗിക്കുന്ന നാഗമഞ്ഞള്‍ മുതല്‍ ചന്ദനമഞ്ഞള്‍, വിക്‌സ് മഞ്ഞള്‍, പച്ച മഞ്ഞള്‍, നീല മഞ്ഞള്‍, കറുപ്പ് മഞ്ഞള്‍, ചുവപ്പ് മഞ്ഞള്‍ എന്നിവയ്‌ക്കൊപ്പം വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള നാലിനം കസ്തൂരി മഞ്ഞളും 32 ഇനം കരിമഞ്ഞളുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
മഞ്ഞ ഇഞ്ചി, ചുവന്ന ഇഞ്ചി, കറുത്ത ഇഞ്ചി, വനയിഞ്ചി, കാട്ടിഞ്ചി, മലയിഞ്ചി, മഖീര്‍ ഇഞ്ചി എന്നിങ്ങനെ 30 ഇനം ഇഞ്ചികളും കൃഷി ചെയ്യുന്നുണ്ട്. മികച്ച വിത്ത് സംരക്ഷകനുള്ള ജൈവവൈവിധ്യ ബോര്‍ഡിന്റെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

