Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപഴശ്ശി...

പഴശ്ശി ജലപദ്ധതിയിലേക്ക് മലിനജലം ഒഴുകുന്നു

text_fields
bookmark_border
പഴശ്ശി ജലപദ്ധതിയിലേക്ക് മലിനജലം ഒഴുകുന്നു
cancel
camera_alt

പ​ഴ​ശ്ശി ജ​ല​പ​ദ്ധ​തി​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്നു

ഇരിട്ടി: ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശ്ശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുകുന്നു. ആയിരങ്ങള്‍ കുടിക്കാനും മറ്റും ഉപയോഗിക്കുന്നത് മലിനജലം ഒഴുകിയെത്തുന്ന പഴശ്ശി ജലസംഭരണിയിലെ വെള്ളമാണ്. പഴശ്ശി അണക്കെട്ട് അടച്ച് സംഭരിച്ച വെള്ളം നിരവധി കുടിവെള്ള പദ്ധതികളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

അത്രയും സുരക്ഷിതമായി പുഴയെയും മറ്റും സംരക്ഷിക്കേണ്ട അധികൃതര്‍ മൗനത്തിലാണ്. ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം ഓവുചാലിലൂടെ ഒഴുകിയെത്തി ടൗണിന്റെ പിന്നിലൂടെ ഒഴുകുന്ന തോടില്‍ കെട്ടിക്കിടക്കുകയാണ്.

ശൗചാലയ മാലിന്യമുള്‍പ്പെടെ ഓവുചാലിലൂടെ ഒഴുക്കിവിടുന്നതിനെക്കുറിച്ച് നേരത്തെ വാർത്തയുണ്ടായിരുന്നു. അധികൃതർ സ്ഥലം പരിശോധിക്കുകയും മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെ നടപടി സ്വീകരിക്കും എന്നൊക്കെ പറഞ്ഞെങ്കിലും നാളുകള്‍ ഏറെയായിട്ടും സ്ലാബുകള്‍ ഉയർത്തി പരിശോധിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

ഇനിയെങ്കിലും ഇത്തരത്തില്‍ മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SewageWater projectPazhassi
News Summary - Sewage flows into Pazhassi water project
Next Story