Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തെ പൂട്ടിയിട്ട് കവർച്ച; മോഷ്ടാവ് തമിഴ്നാട്ടിൽ പിടിയിൽ

text_fields
bookmark_border
വീട്ടുകാരെ പുറത്തുനിന്ന് പൂട്ടിയിട്ട് മറ്റൊരു വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്
കുടുംബത്തെ പൂട്ടിയിട്ട് കവർച്ച; മോഷ്ടാവ് തമിഴ്നാട്ടിൽ പിടിയിൽ
cancel
camera_alt

ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ കു​ടും​ബ​ത്തെ പൂ​ട്ടി​യി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ ക​ല്ലു​മു​ട്ടി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് എ​സ്.​ഐ

എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​ക്കു​ന്നു

ഇരിട്ടി: കല്ലുമുട്ടിയിൽ ഗൃഹനാഥനെ പൂട്ടിയിട്ട് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ മോഷ്ടാവിനെ പൊലീസ് തമിഴ്‌നാട്ടിൽനിന്നും സാഹസികമായി പിടികൂടി. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച തമിഴ്‌നാട് രാമനാഥപുരം പറമ്പകുടി സ്വദേശി രാജൻ എന്ന മാധവനെയാണ് (50) ഇരിട്ടി പൊലീസ് തമിഴ്‌നാട്‌ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

ഇരിട്ടിയിലെ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ കല്ലുമുട്ടിയിലെ പി. ഷിനുവിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. ഷിനുവിനെയും കുടുംബത്തെയും പൂട്ടിയിട്ട് വീട് കുത്തിത്തുറന്ന് എട്ടരപ്പവൻ സ്വർണാഭരണങ്ങളും നാണയങ്ങളും കവരുകയായിരുന്നു.

കല്ലുമുട്ടിയിലെ വാടക വീട്ടിൽ ഓഫിസ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തെ പുറത്തുനിന്നും പൂട്ടി മുൻവശത്തെ വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറി സെൻട്രൽ ഹാളിലെ അലമാര കുത്തിത്തുറന്ന് അഞ്ചുപവൻ തൂക്കം വരുന്ന താലിമാല, രണ്ട് സ്വർണവള, ഒരു ജോടി കമ്മൽ, മോതിരം എന്നിവയാണ് കവർന്നത്. കവർച്ചക്കുശേഷം വീടിന്റെ പിൻവാതിൽ തുറന്ന് പിറകുവശത്തുകൂടി മെയിൻ റോഡിലെത്തിയാണ് രക്ഷപ്പെട്ടത്.

ഓഫിസ് മുറിയുടെ ജനലിന്റെ വാതിൽ തുറന്നിട്ടതുകൊണ്ടാണ്, കുടുംബം ഓഫിസ് മുറിയിലാണ് കിടന്നതെന്ന് മോഷ്ടാവിന് മനസ്സിലാക്കാൻ കഴിഞ്ഞതും പുറത്തുനിന്ന് പൂട്ടിയതും.

ഇരിട്ടി സി.ഐ കെ.ജെ. വിനോയിയുടെയും പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജിയുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടാനായത്. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു.

തമിഴ്‌നാട് ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണ കാര്യം സമ്മതിച്ചു. മോഷ്ടാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തിരുവനന്തപുരത്തെ ഒരുകടയിൽ വിൽപന നടത്തിയതായും കണ്ടെത്തി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Robbery after locking up the family-Thief arrested in Tamil Nadu
Next Story