Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകെണിയൊരുക്കി റോഡിലെ...

കെണിയൊരുക്കി റോഡിലെ കുഴി

text_fields
bookmark_border
കെണിയൊരുക്കി റോഡിലെ കുഴി
cancel

ഇ​രി​ട്ടി: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡു​വ​ശം കീ​റി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച കു​ഴി മൂ​ടാ​ത്ത​തി​നാ​ല്‍ കൂ​ര​ന്‍മു​ക്ക് -വ​ട്ട​ക്ക​യം റോ​ഡി​ല്‍ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു.

ഒ​രു മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന പ്ര​വൃ​ത്തി തീ​രാ​ത്ത​തി​നാ​ല്‍ റോ​ഡ​രി​കി​ലെ വീ​ടും ക​ട​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളി​ല്‍ മു​ങ്ങി​യ അ​വ​സ്ഥ​യാ​ണ്. പൊ​ടി​യു​ടെ ശ​ല്യം​മൂ​ലം പ്ര​ദേ​ശ​ത്തു​കാ​ര്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

പൈ​പ്പി​ട്ടു മൂ​ടി​യ കു​ഴി​ക​ള്‍ വീ​ണ്ടും മാ​ന്തി​യ​തി​നെ തു​ട​ര്‍ന്നു റോ​ഡ​രി​കി​ല്‍ വ​ലി​യ ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ച്ച് പോ​യി​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തീ​ര്‍ത്ത് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നും പൊ​ടി​ശ​ല്യം കു​റ​ക്കു​ന്ന​തി​ന് വെ​ള്ളം ത​ളി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrapPotholeRoad
News Summary - Pothole in the road with a trap
Next Story