Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപഴശ്ശി പദ്ധതി...

പഴശ്ശി പദ്ധതി മാലിന്യമുക്തമാകുന്നു

text_fields
bookmark_border
waste
cancel
camera_alt

പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ഇ​രി​ട്ടി പു​തി​യ സ്റ്റാ​ൻ​ഡി​ന് സ​മീ​പം പു​ഴ​ക്ക​ര​യി​ൽ വേ​ലി​കെ​ട്ടു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

ഇ​രി​ട്ടി: പ​ഴ​ശ്ശി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ഇ​രി​ട്ടി ടൗ​ണി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പി​ൻ​ഭാ​ഗം വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ഇ​രു​മ്പു​വേ​ലി​യു​ടെ നി​ർ​മാ​ണം. ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വേ​ലി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ഴ​ശ്ശി റി​സ​ർ​വോ​യ​റി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ന​ഗ​ര​ത്തി​ലെ വി​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​ത്ത​രം മാ​ലി​ന്യം എ​ങ്ങ​നെ എ​ത്തു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ൽ വെ​ല്ലു​വി​ളി​യാ​ണ്.

പു​ഴ​യോ​ര​ത്ത് വേ​ലി​കെ​ട്ടാ​ൻ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പൈ​പ്പ് ലൈ​നു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണി​നി​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ച പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ലി​ന്യം പു​ഴ​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത്.

പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ന്നും വ​ലി​ച്ചെ​റി​യാ​ൻ ക​ഴി​യി​ല്ല. പ​ഴ​ശ്ശി പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന​ടി​ഞ്ഞ ട​ൺ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ടൗ​ണി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​താ​യി​രു​ന്നു. പു​ഴ​യെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ഒ​രു​പ​രി​ധിവരെ സം​ര​ക്ഷി​ക്കാ​ൻ വേ​ലി നി​ർ​മാ​ണ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWastePazhassi
News Summary - Pazhassi project becomes waste free
Next Story