Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightചെങ്കൽ ക്വാറിയിൽ...

ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

text_fields
bookmark_border
ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
cancel
Listen to this Article

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ നു​ച്ചി​യാ​ട് ചെ​ങ്ക​ൽ ക്വാ​റി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചെ​ങ്ക​ൽ ക്വാ​റി തൊ​ഴി​ലാ​ളി​യും അ​സം സ്വ​ദേ​ശി​യു​മാ​യ മി​ധു​ൻ (33) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മൈ​ദൂ​ൽ (34) എ​ന്ന​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ളി​ക്ക​ൽ നു​ച്ചി​യാ​ട് ഇ​ല്ല​ത്തു​പ​ടി​യി​ലെ മു​ഹ​മ്മ​ദ് കു​ള​ങ്ങ​രാ​ടി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ചെ​ങ്ക​ൽ ക്വാ​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണ്ണി​ട്ടു നി​ക​ത്തി​യ പ​ഴ​യ ചെ​ങ്ക​ൽ ക്വാ​റി ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത ക്വാ​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന 15ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ര​ണ്ട് പേ​ർ ഈ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ഇ​രി​ട്ടി​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രെ ആ​ദ്യം ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും മി​ധു​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarry accident
News Summary - One person died after land slide in brick quarry
Next Story