Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഭാര വാഹനങ്ങൾക്ക്...

ഭാര വാഹനങ്ങൾക്ക് നിയന്ത്രണമില്ല: ഇരിട്ടി പാലം ഗതാഗതക്കുരുക്കിൽ

text_fields
bookmark_border
ഭാര വാഹനങ്ങൾക്ക് നിയന്ത്രണമില്ല:  ഇരിട്ടി പാലം ഗതാഗതക്കുരുക്കിൽ
cancel

ഇരിട്ടി: ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതോടെ ഇരിട്ടി പാലത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്​ രൂപംകൊണ്ട ഗതാഗത സ്തംഭനം മണിക്കൂറുകളോളം നീണ്ടു. ഇരുചക്ര വാഹനങ്ങൾക്കുപോലും പ്രവേശിക്കാൻ കഴിയാത്തവിധം മൂന്ന് ഭാഗത്തു നിന്നും പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിച്ചതോടെ ഉണ്ടായ ഗതാഗതക്കുരുക്ക്​ പരിഹരിക്കാൻ നാലുമണിക്കൂറെടുത്തു. പാലത്തിലേക്ക് ഒരേസമയം രണ്ട് വലിയ വാഹനങ്ങൾ കയറുമ്പോഴാണ്​ ഗതാഗതസ്തംഭനം ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ പാലത്തിന് ഇരുവശങ്ങളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും നിലവിലെ കുരുക്കിന് പരിഹാരമാകുന്നില്ല.

പാലത്തി​െൻറ തകർച്ചഭീഷണി കണക്കിലെടുത്ത് 40 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ജബ്ബാർകടവ് പാലം വഴി തിരിച്ചുവിടണമെന്നായിരുന്നു വ്യവസ്ഥ.എന്നാൽ, ഭാരം കയറ്റിയ വലിയ വാഹനങ്ങളെല്ലാം ഇരിട്ടി പാലം വഴി പോകുന്ന അവസ്​ഥയാണ്​. കോവിഡ് കാലം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ ഗതാഗത സ്തംഭനം ഉണ്ടാകുന്നത്​. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ പാലം വഴി കടക്കുന്നത് നിരോധിക്കാൻ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy vehiclesTraffic jamIritty bridgetraffic restrictionHeavy load
Next Story