Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Iritty taluk hospital dialysis
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപണമില്ല; ഇരിട്ടി...

പണമില്ല; ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border

ഇ​രി​ട്ടി (കണ്ണൂർ): മ​ല​യോ​ര മേ​ഖ​ല​യി​ലെ വ്യ​ക്ക​രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്ന ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് ഡ​യാ​ലി​സി​സ് യൂ​നി​റ്റി​െൻറ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. യൂ​നി​റ്റി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​ധി​കൃ​ത​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു വ​ർ​ഷം മാ​ത്ര​മേ പി​ന്നി​ട്ടി​ട്ടു​ള്ളൂ​വെ​ങ്കി​ലും 4500 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യാ​ണ് യൂ​നി​റ്റ് കി​ഡ്‌​നി രോ​ഗി​ക​ൾ​ക്ക് വ​ൻ കൈ​ത്താ​ങ്ങാ​യി മാ​റി​യ​ത്.

പ​ത്ത് കി​ട​ക്ക​ളോ​ടു​കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച യൂ​നി​റ്റി​ൽ ഇ​പ്പോ​ൾ 25 രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി ഒ​രു നി​വൃ​ത്തി​യും ഇ​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​ന് വൃ​ക്ക​രോ​ഗി​ക​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് അ​വ​സ​രം കാ​ത്തു​ക​ഴി​യു​ന്ന​ത്. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ മു​ൻ​ഗ​ണ​ന​ക്ര​മം അ​നു​സ​രി​ച്ച് തീ​ർ​ത്തും പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്.

ഒ​രു മാ​സം യൂ​നി​റ്റി​െൻറ ന​ട​ത്തി​പ്പി​ന് നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം.​ക​ഴി​ഞ്ഞ കു​റേ മാ​സ​മാ​യി കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കാ​ഞ്ഞ​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടി. സ്​​റ്റാ​ഫ് ന​ഴ്‌​സ്, ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ, ന​ഴ്‌​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ക്ലീ​നി​ങ്​ ജീ​വ​ന​ക്കാ​ർ, ഡാ​റ്റ എ​ൻ​ട്രി ജീ​വ​ന​ക്കാ​ർ, റി​സ​പ്ഷ​നി​സ്​​റ്റ്​ തു​ട​ങ്ങി എ​ട്ട് ജീ​വ​ന​ക്കാ​രാ​ണ് യൂ​നി​റ്റി​ലു​ള്ള​ത്.

ഇ​തി​ൽ മൂ​ന്നു​പേ​രെ ന​ഗ​ര​സ​ഭ മു​ഖാ​ന്ത​ര​വും അ​ഞ്ചു​പേ​രെ ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ൻ​റ്​​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി മു​ഖേ​ന​യു​മാ​ണ് നി​യ​മി​ച്ച​ത്. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യാ​ണ് ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ വ​രി​സം​ഖ്യ​യും സം​ഭാ​വ​ന​യും ഉ​ദാ​ര​മ​തി​ക​ൾ സൊ​സൈ​റ്റി​ക്ക് ന​ൽ​കു​ന്ന ജീ​വ​കാ​രു​ണ്യ ഫ​ണ്ടു​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള വ​രു​മാ​ന മാ​ർ​ഗം.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ, ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ, പാ​യം, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, മു​ഴ​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഡ​യാ​ലി​സി​സി​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.​അ​പേ​ക്ഷ​ക​രി​ൽ ചെ​റി​യൊ​രു ശ​ത​മാ​ന​ത്തി​ന് മാ​ത്ര​മേ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ യൂ​നി​റ്റ് മു​ഖാ​ന്ത​രം ആ​ശ്വാ​സം ല​ഭി​ക്കു​ന്നു​ള്ളു. കൂ​ടു​ത​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യൂ. വ​രു​മാ​ന​മെ​ല്ലാം തീ​ർ​ന്ന​തോ​ടെ യൂ​നി​റ്റി​‍െൻറ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്ന് മാ​സ​മാ​യി, സൊ​സൈ​റ്റി മു​ഖാ​ന്ത​രം നി​യ​മ​നം ല​ഭി​ച്ച അ​ഞ്ചു ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. ഇ​നി​യും വേ​ത​നം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത​വും ദു​രി​ത​ത്തി​ലാ​വും. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ജ​ല ല​ഭ്യ​ത​യി​ലും കു​റ​വു​വ​ന്ന​തോ​ടെ ഡ​യാ​ലി​സി​സ് യൂ​നി​റ്റി​‍െൻറ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു. ജ​ല​ക്ഷാ​മം കാ​ര​ണം ഒ​രു ഷി​ഫ്റ്റ് മാ​ത്ര​മേ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളു. ആ​വ​ശ്യ​മാ​യ ജ​ലം ല​ഭ്യ​മാ​യാ​ൽ മൂ​ന്ന് ഷി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും. ഇ​തു​വ​ഴി ഇ​പ്പോ​ൾ ചി​കി​ത്സ ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണം 25ൽ​നി​ന്ന്​ 60 വ​രെ ഉ​യ​ർ​ത്താ​ൻ ക​ഴി​യും.

പ്ര​തി​സ​ന്ധി രൂ​ക്ഷം –ഡോ.​പി.​പി. ര​വീ​ന്ദ്ര​ൻ (ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്)

യൂ​നി​റ്റി​‍െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും സ്വ​ന്ത​മാ​യി പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്​​ഥ. പു​തു​താ​യി നി​ല​വി​ൽ വ​ന്ന ന​ഗ​ര​സ​ഭ എ​ന്ന നി​ല​യി​ലും ത​ന​ത് ഫ​ണ്ടി​‍െൻറ അ​പ​ര്യാ​പ്ത​ത​യും മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി വ​ലു​താ​ണ്. ക​നി​വ് സൊ​സൈ​റ്റി മു​ഖാ​ന്ത​രം പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ദാ​ര​മ​തി​ക​ളി​ൽ നി​ന്നും ഇ​തു​വ​രെ​യാ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് പി​ടി​ച്ചു​നി​ന്ന​ത്.

ഇ​തും തീ​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ന്ന നി​ല​യി​ൽ സു​മ​ന​സ്സു​ക​ൾ സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു. സ​ഹാ​യ​ങ്ങ​ൾ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​‍െൻറ ഇ​രി​ട്ടി ശാ​ഖ​യി​ലെ 1004007000006 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dialysis unitIritty taluk hospital
News Summary - No money; Iritty taluk hospital dialysis unit threatened with closure
Next Story