Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightറോ​ഡ് കൈ​യേ​റി മ​തി​ൽ...

റോ​ഡ് കൈ​യേ​റി മ​തി​ൽ നി​ർ​മി​ക്കു​ന്ന​താ​യി പ​രാ​തി; നാ​ട്ടു​കാ​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞു

text_fields
bookmark_border
Locals are protesting by blocking the construction
cancel
camera_alt

അത്തി- ഊവ്വാപ്പള്ളി റോഡിനോടു ചേർന്ന് മതിൽ നിർമിക്കുന്നതായുള്ള പരാതിയിൽ പ്രവൃത്തി തടഞ്ഞ് പ്രതിഷേധിക്കുന്ന നാട്ടുകാർ

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യെ​യും മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ത്തി-​ഊ​വ്വാ​പ്പ​ള്ളി റോ​ഡ് കൈ​യേ​റി മ​തി​ൽ നി​ർ​മി​ക്കു​ന്ന​താ​യി പ​രാ​തി. റോ​ഡി​ന്റെ ടാ​റി​ങ് ന​ട​ത്തി​യ ഭാ​ഗ​ത്തു​നി​ന്നും ഒ​രു​മീ​റ്റ​ർ പോ​ലും ദൂ​ര​പ​രി​ധി നോ​ക്കാ​തെ മ​തി​ൽ നി​ർ​മി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്തി​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം വാ​ങ്ങി​യ ആ​ളാ​ണ് മ​തി​ൽ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​ന്റെ മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന ഭാ​ഗ​ത്തെ നി​ർ​മാ​ണം ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​രി​ട്ടി-​പേ​രാ​വൂ​ർ സം​സ്ഥാ​ന ഹൈ​വേ​യോ​ട് ചേ​ർ​ന്ന് വ​രു​ന്ന ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​രു​ന്ന ഭാ​ഗ​ത്തെ നി​ർ​മാ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് അം​ഗ​വും റോ​ഡ് ഭാ​വി​യി​ൽ വി​ക​സി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വൃ​ത്തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ്ഥ​ലം ഉ​ട​മ റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തെ നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ചു. റോ​ഡി​ന്റെ ടാ​റി​ങ് വ​രെ​യു​ള്ള ഭാ​ഗം ക​ഴി​ഞ്ഞ് ഒ​രു മീ​റ്റ​റോ​ളം വി​ട്ട് മ​തി​ൽ പ​ണി​യ​ണ​മെ​ന്ന കാ​ര്യം സ്ഥ​ലം ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും വാ​ർ​ഡ് അം​ഗം എ​ൻ.​കെ. ഇ​ന്ദു​മ​തി പ​റ​ഞ്ഞു. സ്ഥ​ല​ത്തി​ന് നേ​ര​ത്തെ​യു​ള്ള അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് സ്ഥ​ല​മു​ട​മ പ​റ​ഞ്ഞു. മ​തി​ല​ല്ലെ​ന്നും അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും റോ​ഡ് വി​ക​സി​പ്പി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ വി​ട്ടു​ന​ൽ​കു​ന്ന​തു​പോ​ലെ ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കു​മെ​ന്നും സ്ഥ​ല​മു​ട​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsRoad construction
News Summary - natives blocked road construction
Next Story