പാലപ്പുഴയിൽ മുസ് ലിം ലീഗ് പ്രവർത്തകനെ മർദിച്ചതായി പരാതി
text_fieldsപാലപ്പുഴ പാലപ്പള്ളിയിൽ മുസ് ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ അക്രമി സംഘം പാടശേഖരത്തിലേക്ക് മറിച്ചിട്ട നിലയിൽ
ഇരിട്ടി: തെരഞ്ഞെടുപ്പിന് പിന്നാലെ കാക്കയങ്ങാട് പാലപ്പുഴയിൽ മുസ് ലിം ലീഗ് പ്രവർത്തകന് മർദനം. പാലപ്പുഴ കൂടലാട്ടെ അസറുദ്ദീനാണ് (38) മർദനമേറ്റത്. പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പരാതി. പരിക്കേറ്റ അസറുദ്ദീൻ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ അസറുദ്ദീൻ നേരത്തേ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു. മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പൻകാവ് വാർഡിൽ ലീഗ് സ്ഥാനാർഥിക്കായി പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഓട്ടോറിക്ഷ ട്രിപ്പ് പോയി തിരിച്ചുവരുന്നതിനിടെ അയ്യപ്പൻകാവ് പുഴക്കരിയിൽ മൂന്ന് ബൈക്കിലെത്തിയ സംഘം പിൻതുടർന്ന് മർദിക്കുകയായിരുന്നു. ഓട്ടോറിക്ഷ അക്രമി സംഘം തള്ളി സമീപത്തെ പാടശേഖരത്തേക്ക് മറിച്ചിട്ടു.
തെരഞ്ഞെടുപ്പിനിടെ ഓപൺ വോട്ടിനെ ചൊല്ലി അയ്യപ്പൻകാവിൽ എസ്.ഡി.പി.ഐ-മുസ് ലിം ലീഗ് സംഘർഷം ഉണ്ടായിരുന്നു. പോളിങ് ബൂത്തിന് മുന്നിൽ സംഘടിച്ചുനിന്ന ഇരുവിഭാഗം പ്രവർത്തകരെയും മുഴക്കുന്ന് പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

