ഇരിട്ടിയിൽ വീണ്ടും മദ്യവേട്ട; എൺപത് കുപ്പികളിലായി 70 ലിറ്റർ മദ്യം പിടികൂടി
text_fieldsrepresentational image
ഇരിട്ടി: കർണാടകയിൽനിന്ന് പച്ചക്കറിവണ്ടിയിൽ കടത്താൻശ്രമിച്ച 80 കുപ്പി മദ്യം ഇരിട്ടി പൊലീസ് പിടികൂടി. കീഴല്ലൂർ സ്വദേശികളായ രൂപേഷ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
ലോക്ഡൗണിനുശേഷം കർണാടകയിൽനിന്ന് ഏഴാം തവണയാണ് അനധികൃത മദ്യക്കടത്ത് പൊലീസ് പിടികൂടിയത്. അതിർത്തിയിൽ ഏർപ്പെടുത്തിയ െപാലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 80 കുപ്പികളായി 70 ലിറ്റർ മദ്യം വീണ്ടും പിടികൂടിയത്.
പച്ചക്കറിവണ്ടിയുടെ ഉള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു മദ്യശേഖരം. മറ്റൊരു കേസിൽ കാറിൽ കടത്താൻ ശ്രമിച്ച 4.38 ഗ്രാം എം.ഡി.എം.എയുമായി കാക്കയങ്ങാട് സ്വദേശി ആരിഫിനെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

