Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഇരിട്ടി സ്​കൂളിലെ...

ഇരിട്ടി സ്​കൂളിലെ ലാപ്ടോപ് മോഷണം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
LAPTOP THEFT ACCUSED
cancel

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്​ മോഷണം പോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പൊലീസ് വീണ്ടെടുത്തു. മോഷ്​ടാക്കളിൽ രണ്ടുപേരെ ഇരിട്ടി പൊലീസ് അറസ്​റ്റ്​​ ചെയ്തു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ലാപ്ടോപ് വാങ്ങി വിൽപന നടത്തിക്കൊടുക്കാൻ ഏറ്റവരെയും കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നവരെയുമാണ് ഇനി പിടികിട്ടാനുള്ളത്.

കഴിഞ്ഞ വർഷം സ്‌കൂളിൽനിന്ന്​ രണ്ടു ലാപ്ടോപ് മോഷ്​ടിച്ചവർ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു. ഇപ്പോൾ ആറളം ഫാം പത്താം ബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കൽ ഹൗസിൽ ദീപു (31), തലശ്ശേരി ടെംപ്​ൾ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരെയാണ് ഇരിട്ടി സി.ഐ എം.പി. രാജേഷി െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരിട്ടി പഴയപാലം റോഡിലെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന്​ തിങ്കളാഴ്ച പുലർച്ച അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ വർഷം മോഷണത്തിന് നേതൃത്വം നൽകിയ ദീപുവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പേരാവൂരിലെ മോഷണക്കേസിൽ അറസ്​റ്റിലായി ജയിലിൽ കഴിഞ്ഞ ദീപു ശിക്ഷ കാലാവധി കഴിഞ്ഞ് മാർച്ച്് 22ന് ജയിൽമോചിതനായിരുന്നു. ജയിലിൽവെച്ച് ഇയാൾ സഹതടവുകാരോട് ലാപ്ടോപ്​ വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കി നടത്തിയ അന്വേഷണമാണ് എളുപ്പത്തിൽ പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.കഴിഞ്ഞ വർഷം മോഷണ പങ്കാളിയായ മനോജിനെയും കൂട്ടി ദീപു മേയ് നാലിന് രാത്രി എ​ട്ടോടെയാണ് സ്‌കൂളിൽ എത്തിയത്. പ്രധാന ഗേറ്റി െൻറ പൂട്ട് തകർത്താണ് അകത്തു കയറിയത്. വിജനമായ പ്രദേശമായതിനാൽ കാര്യങ്ങൾ എളുപ്പമായി. ഇരിക്കൂറിൽനിന്ന്​ വിളിച്ച ഗുഡ്​സ് ഓട്ടോറിക്ഷയിലാണ് ലാപ്ടോപ് കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരു വ്യക്തിയെയാണ് ഇത് വിൽപന നടത്താൻ ഏൽപിച്ചത്. ഇയാളിൽനിന്ന്​ പൊലീസിന് മോഷണ വിവരം ലഭിച്ചു.

മോഷണത്തിന് പ്രേരിപ്പിച്ചത് ഓട്ടോറിക്ഷ ഡ്രൈവറാണെന്നാണ് പൊലീസ്​ നിഗമനം. മോഷ്​ടിച്ച ലാല്‌ടോപ്പുകളിൽ രണ്ടെണ്ണം മറ്റൊരു വ്യക്തിയുടെ നിയന്ത്രത്തിലാണ് ഉള്ളത്. ഇയാളെയും പൊലീസ് തിരിച്ചറിഞ്ഞു. ലാപ്‌ടോപ് വാങ്ങാൻ ഇയാളെ പ്രേരിപ്പിച്ച ഘടകവും പരിശോധിച്ചുവരുകയാണ്.അറസ്​റ്റിലായ ദീപുവിന് ജില്ലക്ക് അകത്തും പുറത്തുമായി 20ൽ അധികം കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. മനോജി െൻറ പേരിൽ നാലു കേസുകളും ഉണ്ട്. പ്രതികളെ കോവിഡ് പരിശോധക്ക്​ വിധേയമാക്കി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. അന്വേഷണ സംഘത്തിൽ സി.ഐക്ക് പുറമെ എസ്.ഐമാരായ അബ്ബാസ് അലി, കെ.ടി. മനോജ്, എ.എസ്.ഐ റോബിൻസൺ, സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് റഷീദ്, ഷൗക്കത്തലി, അബ്​ദുൽ നവാസ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newslaptops stoleniritty hss
News Summary - laptop theft in Iritty school; two arrested
Next Story