Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

text_fields
bookmark_border
യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
cancel
camera_alt

സു​ബി​ത്ത്

ഇരിട്ടി: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോളിക്കടവിലെ അത്തോളി ഹൗസിൽ സുബിത്തിനെയാണ് (34) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറിൽ കോളിക്കടവിലെ കള്ളുഷാപ്പിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിക്കുകയും അടിച്ചുതകർക്കുകയും ചെയ്ത കേസുൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

കള്ളുഷാപ്പ് ആക്രമണക്കേസിൽ റിമാൻഡിലായ ഇയാൾ ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പിന്നാലെ ഇരിട്ടി പൊലീസ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kappa charged-The youth was jailed
Next Story