മലയോര നഗരം മാറുമോ?
text_fieldsഇരിട്ടി: മലയോര നഗരമായ ഇരിട്ടിയിൽ ഇത്തവണ പോരാട്ടം കനക്കും. വികസന നേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടിക്കാട്ടിയും വാഗ്ദാനങ്ങൾ നൽകിയും മുന്നണികൾ പ്രചാരണത്തിൽ സജീവമാണ്.
ഇത്തവണ വർധിപ്പിച്ച ഒന്ന് അടക്കം 34 വാർഡുകളാണ് ഇരിട്ടി നഗരസഭയിലുള്ളത്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. നിലവിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്. സി.പി.എം-14, മുസ്‍ലിം ലീഗ്-എട്ട്, കോണ്‍ഗ്രസ്-മൂന്ന്, ബി.ജെ.പി-അഞ്ച്, എസ്.ഡി.പി.ഐ-മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
വാർഡ് 1. വെളിയമ്പ്ര
നഗരസഭയില്‍ യു.ഡി.എഫിന്റെ കുത്തക വാര്‍ഡ്. മുസ്‍ലിം ലീഗിന് നിർണായക സ്വാധീനമുള്ള വാര്‍ഡ് ഇക്കുറി സ്ത്രീ സംവരണമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ് വിജയിച്ചത്. ഇക്കുറി സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കിയാണ് പരീക്ഷണം. വാര്‍ഡ് വിഭജിച്ചപ്പോള്‍ വാര്‍ഡിന്റെ ചെറിയൊരു ഭാഗം പറയനാട് വാര്‍ഡിനോട് ചേര്‍ക്കപ്പെട്ടു.
2. വട്ടക്കയം
നഗരസഭയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡ്. നിലവിലെ ഭരണസമിതിയിലെ വൈസ് ചെയര്‍മാനായ പി.പി. ഉസ്മാന്‍ വിജയിച്ച വാര്‍ഡ്. വിഭജനത്തില്‍ വാര്‍ഡിന്റെ ഘടനയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല.
3. എടക്കാനം
എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള വാര്‍ഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. വിഭജനത്തെ തുടര്‍ന്ന് വാര്‍ഡിലെ ചെറിയൊരു ഭാഗം ഉളിയില്‍ വാര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നു. പുന്നാട് വാര്‍ഡിന്റെ ചെറിയൊരു ഭാഗം എടക്കാനത്തേക്ക് കൂട്ടിച്ചേര്‍ത്തു.
4. കീഴൂര്‍കുന്ന്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച വാര്‍ഡ്. വിഭജനത്തെ തുടര്‍ന്ന് മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള വാര്‍ഡ്. വാര്‍ഡിന്റെ ചെറിയൊരു ഭാഗം വള്യാട് വാര്‍ഡിലേക്ക് മാറിയിരുന്നു. പുറപ്പാറ വാര്‍ഡില്‍നിന്ന് ചെറിയൊരു ഭാഗം കീഴൂര്‍കുന്ന് വാര്‍ഡിന്റെ ഭാഗമായും മാറിയിരുന്നു.
5. വള്ള്യാട്
കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്. വിഭജനത്തെ തുടര്‍ന്ന് കീഴൂര്‍ മഠപുരയുടെ വലതുവശത്തെ നൂറോളം വോട്ടുകള്‍ കീഴൂര്‍ വാര്‍ഡിന്റെ ഭാഗമായി.
6. നരിക്കുണ്ടം
കഴിഞ്ഞ തവണ സി.പി.എം വിജയിച്ചു. വാര്‍ഡ് വിഭജനത്തിലൂടെ വാര്‍ഡിന്റെ പരിധിയിലുണ്ടായിരുന്ന പത്തോളം വീടുകള്‍ കീഴൂര്‍ വാര്‍ഡിന്റെ ഭാഗമായി.
7. ഇരിട്ടി
ഇരിട്ടി നഗരം ഉള്‍പ്പെടുന്ന വാര്‍ഡ്. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ചു. വിഭജനത്തെ തുടര്‍ന്ന് ഇരിട്ടി മായിക്കല്‍ ഭാഗത്തുനിന്ന് 150ഓളം വീടുകള്‍ പുതുതായി നിലവില്‍ വന്ന പയഞ്ചേരിമുക്ക് വാര്‍ഡിലേക്ക് മാറ്റി. കീഴൂര്‍ വാര്‍ഡില്‍നിന്ന് പുതുതായി നൂറോളം വീടുകള്‍ ഇരിട്ടിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

